പരിപ്പ് വട
By: Preetha Mary Thomas

തുവര പരിപ്പ് 3/4 കപ്പ് 
ചെറിയ ഉള്ളി 3
പച്ചമുളക് 1
വറ്റൽ മുളക് 3
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുതുള്ളി അല്ലി 4
പെരുംജീരകം ചതച്ചെടുത്തത് ഒരു നുളള്
കറിവേപ്പില
ഉപ്പ്

തുവര പരിപ്പ് 1_ 1 1/2 മണിക്കൂർ വരെ കുതിർത്ത് വെക്കുക അധികം കുതിർന്ന് പോകരുത്..വെള്ളം വാലാൻ വെക്കുക ....നല്ലവണ്ണം ചതച്ചെടുക്കുക ... കൂടുതൽ അരഞ്ഞുപോകരുത്...(ഞാൻ മിക്സിയിൽ ചട്നി ജാറിൽ ഇട്ടാണ് ചെയ്യുന്നത് )ഇതിലേക്ക് ,മുറിച്ചെടുത്ത വറ്റൽ മുളക് ,കറിവേപ്പില ,ഉപ്പ് ,ഇഞ്ചി ,വെളുതുള്ളി ,പച്ചമുളക് ,ഇവ അരിഞ്ഞത് ,പെരുംജീരകം ഇവ നല്ലവണ്ണം ചേർത്ത് ഇളക്കി വെക്കുക(അപ്പോൾ തന്നെ ഉണ്ടാക്കുക ) ...ചീനചട്ടിയിൽ എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ കയ്യിൽ അല്പം കൂട്ട് എടുത്ത് ഉരുട്ടി കൈയ്യിൽ വെച്ച് അമർത്തി വറുത്തെടുക്കുക ...

ഇത് കഥയല്ല ...പകൽ മുഴുവനും ജീവിതം അടുക്കളയിൽ ഹോമിക്കുന്ന വീട്ടമ്മമാർക്ക് വേണ്ടി ചില വാക്കുകൾ ...ആദ്യം എന്ടെ കുടുംബത്തെ പറ്റി പറയട്ടെ...
നല്ല തിരക്കുള്ള സ്നേഹനിധിയായ ഭർത്താവ്,..എന്തുണ്ടാക്കിയാലും നോക്കുകപോലും ചെയ്യാത്ത ആറു വയസുകാരൻ മൂത്തമകൻ,
വികൃതിക്ക് കൈയ്യും കാലും വെച്ച ഒരു മൂന്ന് വയസ്സുകാരൻ ഇളയ മകൻ...പിന്നെ ഞാൻ ..
.സഹായത്തിന് പരിചാരകില്ല...ചുറ്റുവട്ടത്ത് ബന്ധുക്കളുമില്ല..
എല്ലാ ഭർത്താക്കൻമാരെ പോലെ എന്ടെ ഭർത്താവിനും..വൈകിട്ട് വരുമ്പോൾ ,വീട്ടിൽ സാധനങ്ങൾ കൃത്യ സ്ഥാനത്തിരിക്കണം..,തറയിൽ ബിസ്കറ്റ് മുതലായ ആഹാര സാധനങ്ങളുടെ പൊടി കാണരുത്..,കുട്ടികളെ വൃത്തിയാക്കി നിർത്തണം...ഞാൻ പണികൾ ഒതുക്കി പ്രസന്നവദനയായി നിൽക്കണം...
രാവന്തിയോളം കഷ്ടപ്പെട്ടു... ക്ഷീണിച്ച് വീട്ടിൽ അരിയും..സാധനങ്ങളും..കൊണ്ട് വരുന്ന ആളല്ലേ ന്യാ യമായ ആവശ്യമല്ലേ...
വല്ലതും ഉണ്ടാക്കി കൊടുത്താൽ ...നല്ലതാണ് ,മോശമാണ് ....എന്നും പറയില്ല...ചോദിച്ചാൽ കുഴപ്പമില്ല..അത്ര മാത്രം ...
ഇനി കാര്യത്തലേക്ക് കടക്കാം...എനിക്ക് ഇന്ന് നല്ല പനിയായിരുന്നു...എഴുന്നേറ്റത് 11 മണിക്ക്...അടുക്കള യിൽ കയറിയപ്പോൾ...ചായ ഉണ്ടാക്കിയ എല്ലാ സാമഗ്രികളും കിച്ചൺ സ്ലാബിലുണ്ട്...മഹാൻ ഒരു ബേസിനിൽ ആട്ട യും കൊണ്ട് ...കാത്തിരുന്ന ബീഹാർ ഇലക്ഷൻ റിസൽട്ടും അവലോകനങ്ങളും കാണാൻ നീങ്ങുന്നു...കുട്ടികൾ പല്ല് തേച്ചിട്ടില്ല...ദോഷം പറയരുതല്ലോ....നല്ല ചപ്പാത്തി ഉണ്ടാക്കി...അന്യായം ഉപ്പ്
ഇട്ട് ഒരു ഉരുളക്കിഴങ്ങ് കറി യും 12 _35 ന് കിട്ടി...break fast...അടുക്കള ...എങ്ങനെ എന്നു ഊഹിച്ചോളൂ...കിച്ചൺ സ്ലാബിൽ ഒരു ചപ്പാത്തി ഉണ്ടാക്കാനുള്ള ആട്ട യും ...ചപ്പാത്തി പലകയും...സാമഗ്രികളും..മഹാൻ സ്ഥലം വിട്ടു...
കുറ്റം പറയാൻ എല്ലാവർക്കും എളുപ്പമാണ്...

നാട്ടിൻ പുറത്തെ വീടുകളിൽ മക്കൾക്കും ,ഭർത്താവിനും വേണ്ടി മാത്രം ജീവിച്ച് കൈയ്യും നടുവും വയ്യാതെ ആകുമ്പോൾ ആരും തിരിഞ്ഞു നോക്കാത്ത വീട്ടമ്മമാർ...ധാരാളം ഉണ്ട്...
വീട്ടമ്മമാരോടു പറയാനുള്ളത്.... എത്ര തിരക്കാണെന്കിലും നിങ്ങളുടെ ഇഷ്ടങ്ങൾക്കു
വേണ്ട ിയും..ആരോഗ്യം ശ്രദ്ധിക്കുന്നതിനു വേണ്ടിയും അല്പം സമയം കണ്ടെത്തണം..
.പുരുഷൻമാർ അമ്മ േയാടോ,,ഭാര്യയോടോ...വല്ലപ്പോഴുമെന്കിലും....നല്ല വാക്കുകൾ പറയാൻ ശ്രദ്ധിക്കുക ... ഇന്ന് ഉണ്ടാക്കിയത് നല്ല കറിയായിരു്ന്നു എന്നു പറഞ്ഞൊൽ ...നിങ്ങൾക്കു ദോഷം ഒന്നും വരില്ല...(ഇങ്ങനെ അല്ലാത്തവരും ഉണ്ട്)പല പുരുഷൻമാരും ഇത് മനസ്സിലാക്കുന്നത് ..വീട്ടമ്മമാർക്ക് സുഖമില്ലാതാകുമ്പോൾ ആണ്..
വായിച്ചതിന് നന്ദി .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم