പൊന്‍തകര, പൊന്നര വീരം, പൊന്നാരം എന്നൊക്കെ എന്‍റെ നാട്ടില്‍ അറിയപ്പെടുന്ന ഒരു ചെടിയാണിത് ഇതിന്‍റ് ഇലകള്‍, പൂവ് ഒക്കെ തോരന്‍ ഉണ്ടാക്കാം. നല്ല രുചി. ഗുണം അതിലേറെ. ഇതില്‍ സ്വര്‍ണം ഉള്ളതിനാല്‍ കുട്ടികള്‍ക്ക് ( 4 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് വളരെ നല്ലത്) ബുദ്ധിവികാസത്തിനും, ഓര്‍മ്മയ്ക്കും വളരെ നല്ലത്.
എന്‍റെ കുട്ടിക്കാലത്ത് ഇത്ധാരാളം കഴിച്ചിട്ടുണ്ട്. അന്നൊക്കെ എല്ലായിടത്തും കിളിര്‍ത്ത് നിക്കുന്നത് കാണാമായിരുന്നു . ഇപ്പോ എവിടെയുമില്ല . ഒരുപാട് പാടുപെട്ടു ഒരു ചെടി സംഘടിപ്പിച്ചു അത് വളര്‍ന്ന് ധാരാളം ആയികൊണ്ടിരിക്കുന്നു
തകര പൂവ് ഒരു പിടി
ചെറിയഉള്ളി വട്ടത്തതില്‍ അരിഞ്ഞത്- 3 എണ്ണം
മുളക് പൊടി- അല്പം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
ഉപ്പ് - പാകത്തിന്
തേങ്ങ ചുരണ്ടിയത്- 2 സ്പൂണ്‍
കരിവേപ്പില- ഒരു തണ്ട്
കോഴി മുട്ട - 1
ചീന ചട്ടി ചൂടായല്‍ എണ്ണ ഒഴിക്കുക മുളക് പൊടി , മഞ്ഞള്‍ പൊടി, തേങ്ങ, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ടു ചെറുതായി വഴറ്റുക. മുട്ട പൊട്ടിച്ച് ഒഴിക്കുക ചിക്കി എടുകുക മുക്കാല്‍ വേവായാല്‍ പൂവ് ചേര്‍ക്കുക. തോരന്‍ റെഡി

By:Thulasi Gonginikariyil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم