പെട്ടെന്ന് തയ്യാറാക്കാവുന്ന ആരോഗ്യദായകമായ ചില വിഭവങ്ങൾ .....
By: Preetha Mary Thomas

പഴങ്ങളോടും പച്ചക്കറികളോടും ഒപ്പം തന്നെ തവിട് നീക്കാത്ത കുത്തരി ,(brown rice)ഗോതമ്പുപൊടി(whole wheat atta) ,ശർക്കര ,(jaggery)ചുവന്ന അവൽ(rice flakes)പയർ വർഗങ്ങൾ മുതലാവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക...
തവിട് നീക്കാത്ത ഗോതമ്പുപൊടി എന്നു വിചാരിച്ച് പലപ്പോഴും കടയിൽ നിന്ന് വാങ്ങുന്നത് മൈദ കലർത്തിയ ആട്ട യാണ്...ഇത് പ്രത്യേകം ശ്രദ്ധിക്കുക
..തവിടിൽ കൊഴുപ്പിന്ടെ ആഗിരണം കുറയ്ക്കാനും ,മലബന്ധം ഒഴിവാക്കാനും സഹായിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്....

1) വെജിറ്റബിൾ ചപ്പാത്തി

ഗോതമ്പുപൊടിയിൽ കുറച്ച് വീതം .ക്യാരറ്റ് ,ഉരുളക്കിഴങ്ങ് ,ഗ്രേറ്റ് ചെയ്തത് , ചീര ചെറുതായിഅരിഞ്ഞത് അല്പം മല്ലി,പുതിനയില അരിഞ്ഞത് ഉപ്പ് ,വെള്ളം ഇവ ചേർത്ത് കുഴച്ച് ചപ്പാത്തി പരത്തി ചുട്ടെടുക്കുക ...

2) റാഗി പുട്ട്(finger millet puttu)

റാഗിപൊടി ആവശ്യത്തിന് ഉപ്പ് ,വെള്ളം ഇവ ചേർത്ത് കട്ട കെട്ടാതെ നനച്ച് ...തേങ്ങ തിരുമ്മിയത് ചേർത്ത് പുട്ട് ഉണ്ടാക്കുക ...

3) അവൽ കപ്പലണ്ടി സ്വീറ്റ് ബോൾ

ചുവന്ന മട്ട അവൽ ,വറുത്ത് തൊലി കളഞ്ഞ കപ്പലണ്ടി ,കുറച്ച് , എള്ള് ,തേങ്ങ ,ചുക്ക് ,ജീരകം ,ഏലക്ക പൊടി ഒരു നുളള് വീതം ,ശർക്കര ആവശ്യത്തിന് ഇവ തരുതരുപ്പായി പൊടിച്ചത് ,നെയ്യ് (optional) ചേർത്ത് ഉരുട്ടി എടുക്കാം ....

4)ചെറുപയർ സ്വീറ്റ് ബോൾ

ചെറുപയർ പുഴുന്ങ്ങി വെള്ളം ഊറ്റി വെക്കുക ...ഇതിലേക്ക് തേങ്ങ ചിരകിയത് ,ശർക്കര ചീകിയത് /ചെറുതായി പൊടിച്ചത് ,നെയ്യ്(optional) ,ഏലക്ക പൊടി ഇവ ചേർത്ത് ഉരുട്ടി എടുക്കാം ....

5) ഡേറ്റ് വിത്ത് കാഷ്യൂ

കുട്ടികളെ പറ്റിക്കാനാണ് ഇത് ഡേറ്റ്(ഈന്തപ്പഴം) കുരു കളഞ്ഞ് അവിടെ ഒരു കാഷ്യു നട്ട് (അണ്ടിപരിപ്പ്) വെച്ചെടുക്കുക ...

6) സ്പെഷ്യൽ ക്യാരറ്റ് ജ്യൂസ്

ഇളം ക്യാരറ്റ് രണ്ടെണ്ണം ..ഒരു നാരങ്ങ പിഴിഞ്ഞത് ,ഒരു ചെറിയ കഷ്ണം ഇഞ്ചി (അധികം മൂക്കാത്തത്,) പുതിനയില ,ഒരു കഷ്ണം ശർക്കര ,തണുത്ത വെള്ളം ഇവ നന്നായി മിക്സിയിൽ അടിച്ച് അരിച്ചെടുത്തത് ....അപ്പോൾ തന്നെ സേർവ്വ് ചെയ്യാം ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم