ഞായറും മീങ്കറിയും !!!
By: Vaisakh Paravila

"പച്ചാപ്പലെ " ഈ വിളികേട്ടാവും എല്ലാ ഞായർകളുടെയും തുടക്കം !!

എം 80 കാരന്റെ റാവാഡ വീഥിയിലെ വരവ് എന്നെ പ്രതീക്ഷിച്ചു തന്നെ. കാരണം 30 രൂപയിൽ കൂടുതൽ മീൻ വാങ്ങുന്നത് ഞാൻ അല്ലാതെ ഈ വീഥിയിൽ മറ്റാരുമല്ല. വാഹനം സ്ലോ ചെയ്താൽ അയാളുടെ നോട്ടം രണ്ടാം നിലയിലെ എന്റെ റൂമിലേക്ക്‌ തന്നെ. അങ്ങനെ ഇന്നും വാങ്ങി രണ്ടു അയലയും രണ്ടു വാളയും. രണ്ടും അരക്കിലോ വീതം!! 50 ഉം 50 ഉം 100, നാട്ടിൽ ആണെങ്കിൽ ഒരു 200-300 റുപ്പ്യ പോക്കായേനെ.

ദേ വാള പൊരിച്ച മണം വരുന്നുണ്ടോ !! അയല കറി ആവാറാണ് പതിവ്. എന്നും പതിവ് തെറ്റാതെ അവർ പുളിവെള്ളത്തിൽ നീരാടുന്നു.

നല്ല വലിയ കഷണമാക്കി വാളയെ മുറിച്ചു. മസാലക്കു ഓരോ ദിവസം ഓരോ കൂട്ടാണ്. ഇന്ന് നല്ല നടൻ കുരുമുളകും മുളകുപൊടിയും പിന്നെ മഞ്ഞൾപൊടിയും നിങ്ങൾ മല്ലിപ്പൊടി ചേർക്കുമോ എന്നറിയില്ല ഞാൻ ചേർക്കാറുണ്ട്, 1.5:3:0.5:1.5 enna അനുപാതത്തിൽ അര കിലോ മീനിനു !

പിന്നെ കൊച്ചുള്ളി വട്ടത്തിൽ കനo കുറച്ചു അറിഞ്ഞത്. പച്ച മുളകും വട്ടത്തിൽ കുനുകുനെ അരുഞ്ഞതും,
ഇഞ്ചി വെളുത്തുള്ളി ഗ്ലാസിൽ ഇട്ടു ചപ്പാത്തി പരത്തുന്ന തടികൊണ്ട് ഇടിച്ചു ചതയ്ക്കുകയാണ് പതിവ് ഒരു 10 കഷണം വെള്ളുള്ളി, oru ചെറിയ ഇഞ്ചി പീസ്‌. നല്ലപോലെ അല്പം വെള്ളത്തിൽ കുഴയ്ചെടുക്കണം എല്ലാം കൂടി. Oru അര മുറി നാരങ്ങ നീരും. മീനേ വാ ....മീനെ വാ . നല്ലോണം പുരട്ടി ഒരു 2 മണിക്കൂർ അങ്ങനെ അങ്ങനെ അങ്ങനെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم