ചക്കക്കുരു-ചീരത്തോരൻ
By:Adv Shabna Arif Sathar
ചക്കക്കുരു- 20എണ്ണം
ചീര- 3 പിടി
തേങ്ങ- അരമുറി
പച്ചമുളക്- 3
ചുവന്നുള്ളി- 2
വെളുത്തുള്ളി- 2അല്ലി
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില- ഒരു തണ്ട്
കടുക്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
ചക്കക്കുരു ഈർക്കിൽ വണ്ണത്തിൽ കീറി ഉപ്പും ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക. വേറൊരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാകുന്പോൾ കടുക് പൊട്ടിച്ച് കറിവേപ്പില,വറ്റൽമുളക് എന്നിവ ചേർത്ത് താളിക്കുക. ഇതിലേയ്ക്ക് ചെറുതായ് അരിഞ്ഞ ചീര ചേർക്കുക. ചീര വഴറ്റിയതിന് ശേഷം വേവിച്ച് വച്ചിരിക്കുന്ന ചക്കക്കുരു ചേർക്കുക. ഒന്നിളക്കിയ ശേഷം പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒതുക്കിയെടുത്ത തേങ്ങ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിച്ച ശേഷം ഇളക്കി തോർത്തിയെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes