കള്ളപ്പം
By : Rima Kannan Padoor
കുറെ നാളായി കള്ളപ്പംഎന്ന കൊതി മനസ്സിൽ കൊണ്ട് നടക്കുന്നു...ഒരു മാസമായി തെങ്ങു ചെത്തുന്ന മാമന്റെ പിന്നാലെ നടക്കുന്നു...കള്ള് കിട്ടാനില്ല...ഇന്നലെ ഇത്തിരി കിട്ടി...ഇന്നലെ കലക്കി വച്ച് ഇന്ന് ഉണ്ടാക്കി.. 1/2 ഗ്ലാസ് നല്ല ശുദ്ധമായ കള്ള്.. (കള്ള് കിട്ടാത്തവർ 1/2 glass ഇളം ചൂടാക്കിയ തേങ്ങാവെള്ളത്തിൽ 1/2 സ്പൂൺ യീസ്റ്റും 1 ടീസ്പൂൺ പഞ്ചസാരയും 1 മണിക്കൂർ കലക്കി വെയ്ക്കുക).2 ഗ്ലാസ് അരിപൊടി..1 ഗ്ലാസ് ഷുഗർ..3 ഏലക്കായ , ഒരു നുള്ള് ഉപ്പ്, അര മുറി തേങ്ങ, ഒരു നുള്ള് നല്ല ജീരകം, ഒരു ടേബിൾ സ്പൂൺ ചോറ്. ഇത്രയും മതി : കളളും അരിപ്പൊടിയും ഒഴികെയുള്ള ചേരുവകൾ മിക്സിയിൽ ഒരു വിധം നന്നായി അരയ്ക്കുക.. അതും കള്ളും അരിപ്പൊടിയും ഇഡ്ഢലി മാവ് പരുവത്തിൽ യോജിപ്പിച്ച് 6 - 8 മണിക്കൂർ അടച്ചു വെയ്ക്കുക .. ശേഷം കിണ്ണത്തിൽ ഇത്തിരി വെളിച്ചെണ്ണ തടവി മാവൊഴിച്ച് 10 മിനിട്ട് ആവിയിൽ പുഴുങ്ങിയെടുക്കുക... (പഞ്ചസാര നമ്മുടെ ഇഷ്ടത്തിന് എടുക്കാം.. ശർക്കരയും ഉപയോഗിക്കാം ആവശ്യത്തിന് എടുത്ത് ഉരുക്കി കരടില്ലാതെ ചൂടാറിയ ശേഷം ഒഴിക്കണം)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes