കൂവ (ആരോറൂട്ട്) പായസം:
By: Rajitha Anup
ഇതു കേൾക്കുമ്പോൾ ധനുമാസത്തിലെ തിരുവാതിര പുലരിയും വാഴയിൽ അമ്മ തരുന്ന ചൂട് പായസവും പപ്പടവും ആണോ മനസ്സിലേക്ക് വരുന്നത്..എനിക്കതേട്ടോ..ന ൊസ്റ്റാൾജിയ.
എല്ല്ലാവരും ഇതൊന്ന് പരീക്ഷിച്ചുനോക്കണമെന്ന് ഒരാഗ്രഹമുണ്ട്.
ഫാസ്റ്റ് ഫുഡ്ഡുകൾക്കിടയിൽ എന്നെങ്കിലും കുഞ്ഞുങ്ങൾ ഈ രുചിയും അറിയട്ടെ.
ആഹാരം ശരിയാവതെ വയറുവേദനയോ വയറിളക്കമോ വന്നാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ കൂവപ്പൊടി കലക്കി അമ്മ തരും. നമ്മുടെ സ്വന്തം തൊടിയിൽ നിന്നും കിളച്ചെടുത്ത് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതിനാൽ മായമോ മന്ത്രമോ ഇല്ല..
ഇന്നും എന്റെ ഫ്രിഡ്ജിൽ ഒരു ഒറ്റമൂലിയായി കൂവപൊടിയുണ്ട്.
ഇനി പായസം.
ഒരു കട്ടിയുള്ള പാത്രത്തിൽ നാലഞ്ച് വെല്ലമെടുത്ത് അതലിയാൻ മാത്രം വെള്ളം ഒഴിച്ച് ചൂടാക്കുക. ഒരു കപ്പ് കൂവപൊടി വെള്ളത്തിൽ നന്നായി കലക്കി വെക്കുക. ഇത് പതുക്കെ വെല്ലമലിഞ്ഞ് തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കുക. തീ കുറച്ച് വെക്കണം.നന്നായി ഇളക്കി കൊടുക്കണം. ഇല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യതയുണ്ട്. നന്നായി കുറുകികഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഏലയ്ക്കാ പൊടിച്ചത് ഒരു നുള്ള് ചേർക്കുക.പിന്നെ രണ്ട് സ്പൂൺ നെയ്യിൽ നിലകടലയും കുറച്ച് തേങ്ങ ചിരകിയതും വറുത്ത് കുറുകിവെച്ചിരിക്കുന്ന കൂവയിലേക്ക് ചേർത്തിളക്കണം.
തണുത്തു കഴിഞ്ഞാൽ ഹൽ വ പൊലെ കഴിക്കാവുന്ന ഒരു പായസമാണിത്.
By: Rajitha Anup
ഇതു കേൾക്കുമ്പോൾ ധനുമാസത്തിലെ തിരുവാതിര പുലരിയും വാഴയിൽ അമ്മ തരുന്ന ചൂട് പായസവും പപ്പടവും ആണോ മനസ്സിലേക്ക് വരുന്നത്..എനിക്കതേട്ടോ..ന
എല്ല്ലാവരും ഇതൊന്ന് പരീക്ഷിച്ചുനോക്കണമെന്ന് ഒരാഗ്രഹമുണ്ട്.
ഫാസ്റ്റ് ഫുഡ്ഡുകൾക്കിടയിൽ എന്നെങ്കിലും കുഞ്ഞുങ്ങൾ ഈ രുചിയും അറിയട്ടെ.
ആഹാരം ശരിയാവതെ വയറുവേദനയോ വയറിളക്കമോ വന്നാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ കൂവപ്പൊടി കലക്കി അമ്മ തരും. നമ്മുടെ സ്വന്തം തൊടിയിൽ നിന്നും കിളച്ചെടുത്ത് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്നതിനാൽ മായമോ മന്ത്രമോ ഇല്ല..
ഇന്നും എന്റെ ഫ്രിഡ്ജിൽ ഒരു ഒറ്റമൂലിയായി കൂവപൊടിയുണ്ട്.
ഇനി പായസം.
ഒരു കട്ടിയുള്ള പാത്രത്തിൽ നാലഞ്ച് വെല്ലമെടുത്ത് അതലിയാൻ മാത്രം വെള്ളം ഒഴിച്ച് ചൂടാക്കുക. ഒരു കപ്പ് കൂവപൊടി വെള്ളത്തിൽ നന്നായി കലക്കി വെക്കുക. ഇത് പതുക്കെ വെല്ലമലിഞ്ഞ് തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കുക. തീ കുറച്ച് വെക്കണം.നന്നായി ഇളക്കി കൊടുക്കണം. ഇല്ലെങ്കിൽ കട്ട പിടിക്കാൻ സാധ്യതയുണ്ട്. നന്നായി കുറുകികഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഏലയ്ക്കാ പൊടിച്ചത് ഒരു നുള്ള് ചേർക്കുക.പിന്നെ രണ്ട് സ്പൂൺ നെയ്യിൽ നിലകടലയും കുറച്ച് തേങ്ങ ചിരകിയതും വറുത്ത് കുറുകിവെച്ചിരിക്കുന്ന കൂവയിലേക്ക് ചേർത്തിളക്കണം.
തണുത്തു കഴിഞ്ഞാൽ ഹൽ വ പൊലെ കഴിക്കാവുന്ന ഒരു പായസമാണിത്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes