സ്റ്റ്യൂ
By : Sherin Mathew
സ്റ്റ്യൂ വയ്ക്കുമ്പോഴോക്കെ വലിയമ്മായിയെ ഓർമ വരും - തറവാട്ടിലെ കല്യാണങ്ങളും
പെണ്ണമ്മേ - തേങ്ങപാല് പിഴിഞ്ഞ് കഴിഞ്ഞോടീ
വൽസമ്മെ - കഷണങ്ങളൊക്കെ ഇങ്ങു എടുത്തോ
ചില്ലാനെ - തീ അങ്ങോട്ട് ഒന്ന് നീക്കിക്കെ
വർക്കീ, കൊറച്ചു വിറകും കൂടി ഇങ്ങു എടുത്തോടാ
വെജിടബിൽ സ്റ്റ്യൂ
1.എണ്ണ-ആവശ്യത്തിനു
കറുവപ്പട്ട- ഒരു ചെറിയ കഷണം
ഏലക്കായ- രണ്ടെണ്ണം
ഗ്രാമ്പൂ-രണ്ടെണ്ണം
2.സവാള അരിഞ്ഞത്-രണ്ടെണ്ണം
പച്ച മുളക്- നാലെണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലു അല്ലി
3.ഉരുളകിഴങ്ങ് കഷണങ്ങള്‍ ആക്കിയത്- ഒരെണ്ണം
കാരറ്റ്- ഒരെണ്ണം
കാബേജ് ചതുരകഷങ്ങൾ ആക്കിയത് - 1/2 ടി കപ്പ്
ബീൻസ് - നീളത്തിൽ മുറിച്ചത് - 1/2 ടി കപ്പ്
ഉപ്പു-പാകത്തിന്
രണ്ടാം പാല്‍-ഒരു കപ്പു
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
4.തേങ്ങയുടെ ഒന്നാം പാല്‍- അര കപ്പു
ഗരം മസാല- ഒരു സ്പൂണ്‍
കുരുമുളക് പൊടി-ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉണ്ടാക്കുന്ന വിധം
1.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു ഒന്ന് വഴറ്റുക.
2. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക.
3. സവാള ബ്രൌണ്‍ നിറം ആകുന്നതിനു മുമ്പേ കിഴങ്ങ് കാരറ്റ് എന്നിവ ചേര്ക്കുക. ഒന്ന് ഇളക്കിയ ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. ബീന്സ് കാബേജ് എന്നിവ പിന്നാലെ ചേര്ക്കുക.
എല്ലാ കഷണങ്ങളും പാകത്തിന് വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചതും ചേര്‍ക്കുക.
ഒന്ന് തിളച്ച ശേഷം പാകത്തിന് ഉപ്പു ചേര്‍ക്കുക.
4. തേങ്ങയുടെ ഒന്നാം പാലില്‍ ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച ശേഷം സ്റ്യൂവിലേക്ക് ചേര്‍ക്കുക.
കറിവേപ്പില ഇട്ടു വാങ്ങാം
നോട്സ്
കാബേജ് ബീന്സ് കാരറ്റ് ഒക്കെ ഉള്ളത് കൊണ്ട് അല്പം മഞ്ഞള്പൊടി ചേര്ത്തിട്ടുണ്ട്
Enjoy!!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes