ഇന്നലെ ഞാനും എന്റെ കണവനും ഒന്നു കറങ്ങാൻ ഇറങ്ങിയപ്പോൾ കിട്ടിയതാണ് കുറച്ചു baby corn. ഇതു വെച്ച് എന്തുണ്ടാക്കും എന്ന ഗവേഷണം നടക്കുമ്പോളാണ് രോഹിത് ക്രിസ്പി ആയിട്ടുള്ള എന്തേലും ഉണ്ടാക്കുമോ എന്നു ചോദിക്കുന്നത് . എന്നാൽ പിന്നെ അങ്ങനെ ആകട്ടെ എന്നു ഞാനും പറഞ്ഞു.
By: Indu Rohit

crispy baby corn
*****************
-2tspn മൈദ, 1tspn cornflour, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്‌ 1 1/2 tspn, എന്നിവ കുറച്ചു വെള്ളം ഒഴിച്ച് mix ചെയ്തു കുഴമ്പു പരിവത്തിൽ ആക്കിയിട്ടു അതിലേക്കു babycorn ചെറുതായി cut ചെയ്തു ഇടുക അതിന്റെ കൂടെ 11/2 സപൂണ്‍ എള്ള് കൂടെ ഇടുക. ഒന്നുടെ നന്നായി മിക്സ്‌ ചെയ്യുക.

-ു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മിക്സ്‌ ചെയ്തു വെച്ചിരിക്കുന്ന babycorn ഫ്രൈ ചെയുക

-മറ്റൊരു പാൻ ചൂടാക്കി 1tbspn എണ്ണ ഒഴിച്ചു 2 സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത്, ഉണക്ക മുളക് ചതച്ചതു ഇട്ടു വഴറ്റുക അതിലേക്കു tomato sauce, soya sauce, ഒരു ചെറിയ സ്പൂണ്‍ വിന്നാഗിരി, രണ്ടു നുള്ളു പഞ്ചസാര പിന്നെ ആദ്യം ഫ്രൈ ചെയ്ത babycorn കൂടെ ഇട്ടു മിക്സ്‌ ചെയ്തു മല്ലിയില ഇട്ട് വാങ്ങിക്കൊള് .

ചപ്പാത്തിയുടെ കൂടെ ബെസ്റ്റ് ആണ് . കുട്ടികൾക്കും ഇഷ്ടപെടും
ഒന്നു try ചെയ്തു നൊക്കൂട്ടൊ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم