ചെമ്മീൻ റോസ്റ്റ് (Prawns Roast)
By : Anu Thomas
ചെമ്മീൻ -250 ഗ്രാം 
സവാള - 2
പച്ച മുളക് - 3
കാശ്മീരി ചില്ലി - 1/2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മല്ലി പൊടി - 1/2 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
കറി വേപ്പില - 2 തണ്ട്

1 ടീ സ്പൂണ്‍ വീതം മുളക് പൊടി , കാശ്മീരി മുളക് പൊടിയും, 1/2 ടീ സ്പൂണ്‍ മഞ്ഞൾ പൊടി , 1 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീ സ്പൂണ്‍ ലെമണ്‍ ജ്യൂസ്‌, ഉപ്പു എല്ലാം കൂടി കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് പോലെ ആക്കി ചെമ്മീനിൽ പുരട്ടി 1/2 മണിക്കൂർ വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ ഗോൾഡൻ ബ്രൌണ്‍ ആകുന്ന വരെ വരാത് മാറ്റി വെക്കുക. അതെ പാനിൽ സവാളയും, കറി വേപ്പിലയും വഴറ്റി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ച മുളക് ചേർത്ത് 5 മിനിറ്റ് വേവിക്കുക.കാശ്മീരി, മഞ്ഞൾ . മല്ലി പൊടികൾ ചേർത്ത് ഇളക്കി , ചെമ്മീൻ ചേർത്ത് ഇളക്കി 5 മിനിറ്റ് കഴിഞ്ഞു ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم