Veggie Korma
By:Sree Harish

ചെരുവകൾ
******************
ഉരുലക്കിഴങ്ങ് -1
ക്യാരറ്റ് -1
ഗ്രീൻപീസ് -1/4 കപ്പ്‌
കോണ്‍ - 2 Tablespoon (optional )
ബീൻസ് നീളത്തിൽ അരിഞ്ഞതു -1/2 കപ്പ്‌
സവാള ചെറുതായി അരിഞ്ഞത് -1
കൊളിഫ്ലോവെർ - 1/ 4 കപ്പ്‌
കാഷ്യുനറ്റ് -(8-10 )
ഇഞ്ചി ചെറിയ കഷ്ണം,വെളുത്തുള്ളി - 2 അല്ലി - ചെറുതായി അരിഞ്ഞു ചതച്ചത്‌ .(1Tspn ginger garlic paste substitute ചെയ്യാം)
പച്ചമുളക് -3
ആപ്പിൾ &പൈൻ ആപ്പിൾ - ചെറിയ ചതുരകഷ്ണങ്ങൾ ആക്കിയത് -5 -8 പീസെസ് (ഒരു ആപ്പിൾ ൻറെ 1/4 മതിയാകും )
മല്ലിപ്പൊടി-1 Tspn
കുരുമുളക് പൊടി -1/2 Tspn
എണ്ണ,ഉപ്പ് - ആവശ്യത്തിനു
കിസ്മിസ് -1 ടേബിൾ സ്പൂണ്‍
പഞ്ചസാര - 1/ 4 Tspn
ഗ്രാമ്പൂ .ഏലക്ക ,പട്ട ,ബേ ലീഫ്,പെരും ജീരകം - കുറച്ചു
മല്ലിയില - ആവശ്യത്തിനു
പനീർ - 8-10 ചെറിയ കഷ്ണങ്ങൾ .
മിൽക്ക് ക്രീം -1/4 കപ്പ്‌
തയ്യാറാക്കുന്ന വിധം
****************************
ഉരുലക്കിഴങ്ങ് .കാരറ്റ്‌ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്തു വേവിക്കുക.പകുതി വേവാകുമ്പോൾ ബാക്കി പച്ചക്കറികൾ കൂടെ ചേർത്ത് വേവിച്ചു മാറ്റി വെക്കണം.
ഒരു പാനിൽ ഒരുടേബിൾ സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് 2 ഗ്രാമ്പൂ,2 ഏലക്ക ചെറിയ കഷ്ണം പട്ട,1/2 Tspn പെരും ജീരകം ചേർത്ത് വഴറ്റുക ഇതിലേക്കു അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക് ചാതച്ചുവേചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി,കാഷ്യു നട്ട് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം .തണുത്ത ശേഷം നല്ല fine പേസ്റ്റ് ആയി അരച്ചെടുക്കുക .തണുത്ത ശേഷം മാത്രമേ മിക്സിയിൽ അരയ്ക്കാൻ പാടുള്ളൂ . ഇല്ലെങ്കിൽ പണി കിട്ടും . (അനുഭവം ഗുരു! )

പാനിൽ 1 ടേബിൾ സ്പൂണ്‍ ബട്ടർ or എണ്ണ ചൂടാക്കി പനീർ ചെറുതായി മോരിച്ചെടുത്തു മാറ്റിവെക്കാം .same പാനിൽ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും, അരപ്പും,മല്ലിപ്പൊടിയും കുരുമുളക് പൊടിയും ചേർത്തു നന്നായി മിക്സ്‌ ചെയ്ത് 3 മിനിട്ട് വഴറ്റുക ഇതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് അല്പ്പനേരം ചെറുതീയിൽ അടച്ചു വേവിക്കുക ,അടിക്കു പിടിക്കാതെ ശ്രദ്ധിക്കണം.ഉപ്പു ആവശ്യത്തിനു ചേർക്കാൻ മറക്കരുതേ.പഞ്ചസാരയും മിൽക്ക് ക്രീമും ചേർത്ത് ഇളക്കാം . ഇതിലേക്ക് പൈൻ ആപ്പിൾ , ആപ്പിൾ കഷ്ണങ്ങൾ ,കിസ്മിസ്,പനീർ എന്നിവ ചേർത്ത് മല്ലിയില വിതറി വാങ്ങാം.രുചികരമായ vegetable കുർമ റെഡി . ചൂടോടെ ചപ്പാത്തി or പറാത്ത കൂടെ വിളബ്പാം. കുട്ടികൾക്കു ഇഷ്ട്ടമാകുന്ന ഒരു കറി ആണ് . ഞാൻ പൈൻ ആപ്പിൾ നു പകരം പ്ലം ആണ്‌ ഉപയോഗിച്ചിരിക്കുന്നത് .കൂടുതൽ ടേസ്റ്റ് പൈൻ ആപ്പിൾ ചെര്തലാണ് .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم