Bisi Bele Bath (ബിസി ബെളെ ബാത്ത്)
By : Lakshmi Ajith
ഇതൊരു കർണാടക വിഭവമാണ്. തമിഴ് വിഭവമായ സാമ്പാർ സാദവുമായി ഒരു ചെറിയ ബന്ധമുണ്ട്. പക്ഷെ ഇതിന്റെ മസാല സാമ്പാർ മസാല യിൽ നിന്ന് കുറച്ചു വ്യത്യാസം ഉണ്ട്. ടേസ്റ്റ് ഉം വേറെതന്നെ യാണ്. എന്റെ ഒരു കർണാടക സുഹൃത്ത് (ആന്റി) പറഞ്ഞു തന്നതു പ്രകാരമാണ് ഞാൻ ഇതു try ചെയ്തത്.എന്റെ familyക്ക് ഇത് വളരെ ഇഷ്ടമായി.
ബിസി ബെളെ ബാത്തിന്റെ മസാല ഉണ്ടാക്കി വച്ചാൽ ഇതുണ്ടാക്കാൻ വളരെയെളുപ്പമാണ്. അതുകൊണ്ട് ആദ്യം മസാല യുണ്ടാക്കാം.
അതിനാവശ്യ മായ സാധനങ്ങൾ,
മല്ലി 1/4 കപ്പ്
ജീരകം 1 ടീസ്പൂണ്‍
ഉലുവ 1/2 ടീസ്പൂണ്‍
ഒരു പാൻ ചൂടാക്കി ഈ മൂന്നും വറുത്തു മാറ്റി വക്കുക. അതിനു ശേഷം
1 ഇഞ്ച് നീളത്തിലുള്ള കറുവപ്പട്ട
ഗ്രാമ്പു 3 -4
ഏലക്കായ 3
ജാതി പത്രി 1
കുരുമുളക് 8-9
പിന്നെ അവരുടെ ഒരു സ്പെഷ്യൽ spice marathi moggu or kapok buds . അതില്ലെങ്കിലും സാരമില്ല. ഇവയെല്ലാം വറുത്തു മാറ്റി വക്കുക.
ഇനി ഉഴുന്ന് പരിപ്പ് 2 tsp
കടല പരിപ്പ് 1/4 കപ്പ്
ഇവയും വറുത്തു കോരുക. അതിനു ശേഷം
ഉണക്ക മുളക് 5-7
കറിവേപ്പില 2 തണ്ട്
തേങ്ങ ചിരവിയത് 2 tsp
എന്നിവയും നന്നായി വറുത്തു കോരുക.
എന്നിട്ട് വറുത്തു മാറ്റി വച്ചവയെല്ലാം കൂടി ഒരു മിക്സിയിൽ പൊടിച്ചെടുക്കുക.
ഇതാണ് ബിസി ബെളെ ബാതിന്റെ മസാല. ഇത് fridge ഇൽ എടുത്തു വച്ചു ആവശ്യത്തിനു ഉപയോഗിക്കാം.
for the rice:
1 cup rice (i used sona masuri rice)
¼ cup raw peanuts
¼ tsp salt
water for cooking the rice.
for the dal:
¾ cup tuvar dal
½ tsp turmeric powder
1 medium tomato,
2 cups water
for the vegetables:
1 medium carrot,
18 to 20 french beans,
½ cup peas,
1 small potato
1 medium onion or 3 to 4 shallots,
1 tbsp tamarind soaked in ½ or ⅔ cup water
2 to 2.5 cups water for cooking the vegetables
3 tbsp bisi bele bath masala dissolved in 1 cup water
¼ tsp salt for cooking the vegetables
2 tbsp unsweetened desiccated coconut
for tempering:
3 to 4 tbsp ghee or oil
1 or 2 marathi moggu (optional)
1 tsp mustard seeds
2 to 3 dry byadagi/bedgi chilies or dry red chilies
12 to 15 curry leaves
¼ tsp asafoetida (കായം)
ആദ്യം അരിയും കപ്പലണ്ടിയും 15 minutes കുതിർത്ത് വച്ചതിനു ശേഷം പാകത്തിന് വേവിച്ചു മാറ്റുക. ഒരു പ്രഷർ കുക്കറിൽ തുവര പരിപ്പ്, ഉപ്പു, മഞ്ഞൾ പൊടി, തക്കാളി എന്നിവ ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക. പരിപ്പ് നന്നായി വെന്തു ഉടയണം. അതിലേക്കു vegetables അരിഞ്ഞതു ചേർത്ത് വേവിക്കുക. കഷണങ്ങൾ ഉടഞ്ഞു പോകരുത്. അതിലേക്കു പുളി പിഴിഞ്ഞ് ചേര്ക്കുക. എന്നിട്ട് പൊടിച്ചു വച്ച മസാല പൊടി 3 ടീസ്പൂണ്‍, കുറച്ചു വെള്ളത്തിൽ നന്നായി mix ചെയ്തു ചേര്ക്കുക. ഇത് തിളച്ചതിനു ശേഷം വേവിച്ചു വച്ച ചോറും ചിരകിയ തേങ്ങയും (desiccated coconut) ചേര്ക്കുക. ഇത് തൈര് സാദം, സാമ്പാർ സാദം എന്നിവ പോലെ semi liquid consistency യിലുള്ള dish ആയതുകൊണ്ട് ആവശ്യത്തിനു വെള്ളവും ചേർത്ത് ചെറുതീയിൽ 15 മിനിറ്റ് വേവിക്കുക. എങ്കിലെ എല്ലാ spices ഉം ചേർന്ന് അതിന്റെ തനതായ രുചി ലഭിക്കുകയുള്ളൂ.
വേറൊരു പാനിൽ 3 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കടുക്, കായം, ഉണക്ക മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുത്തിടുക. ചൂടോടെ വിളമ്പുക. തണുത്താൽ യഥാർത്ഥ രുചി ലഭിക്കുകയില്ല.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes