Black Forest Cake
By : Arathi Pramod
ഫ്ലോര്‍-1 കപ്പ്‌(മൈദാ + കൊക്കോ പൌഡര്‍ മിക്സ്‌,ഒരു കപ്പില്‍ 4tbspn കൊക്കോ പൌഡര്‍ എടുത്ത ശേഷം ബാക്കി മൈദ വച്ച് ഫില്‍ ചെയ്ത് അളന്നെടുക്കുക.)
ബട്ടര്‍-100gm
പഞ്ചസാര-മുക്കാല്‍ കപ്പ്‌(അളന്നെടുത്ത ശേഷം പൊടിച്ചെടുക്കുക.)
മുട്ട-2എണ്ണം + ഒരു മുട്ടയുടെ വെള്ള.
വനില്ല എസ്സന്‍സ്- ½ tspn
baking powder-1 tspn
baking soda-കാല്‍ tspn
(ഫ്ലോറും baking powder,baking soda,ഉപ്പു എന്നിവ നന്നായി മിക്സ്‌ ചെയ്ത ശേഷം 2തവണ ഇടഞ്ഞു വയ്ക്കുക.)
ഉപ്പ്- ഒരു നുള്ള്
പാല്‍-4 tbspn
cherry-2 കപ്പ്‌
whipping ക്രീം
(ബട്ടര്‍,മുട്ട,പാല്‍ ഇവയെല്ലാം room temparature ആയിരിക്കണം)
ബട്ടര്‍ പൊടിച്ച പഞ്ചസാര യോജിപ്പിച്ച് നന്നായി ബീറ്റ് ചെയ്തു ഫ്ലഫ്ഫി ആകിയെടുക്കുക.ശേഷം 2 മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ് ചെയുക.ഇതിനോടൊപ്പം തന്നെ വനില്ല എസ്സന്‍സ് ചേര്‍ക്കുക.എല്ലാം നന്നായി പതഞ്ഞു വന്ന ശേഷം ഫ്ലോര്‍ മിക്സും പാലും അല്പാല്പമായി ചേര്‍ത്ത് ഫോള്‍ഡ്‌ ചെയ്തെടുക്കുക.ഏറ്റവും അവസാനം ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ചത് ബാറ്റെര്‍ ഇല്‍ ചേര്‍ത്ത് ഫോള്‍ഡ്‌ ചെയ്തെടുക്കുക.ഒരു പാനിലെക് ഒഴിച്ച് 10 മിനിറ്റ് preheat ചെയ്ത ഓവനില്‍ 180 ഡിഗ്രി ഇല്‍ 25 -30. മിനിറ്റ് bake ചെയ്തെടുക്കുക.
ഷുഗര്‍syrup തയ്യാറാക്കാനായി ഒരുകപ്പ്‌ചെറി,അരകപ്പ്‌വെള്ളം,2 tbspn ഷുഗര്‍എന്നിവ ഒരുപാനില്‍ തിളപ്പിചെടുക്കുക.syrup തണുത്തതിനു ശേഷംമാത്രമേ കേക്കില്‍ ഉപയോഗിക്കാന്‍പാടുള്ളൂ.
ഒരു കപ്പ്‌ ചെറി ചെറുതായിഅറിഞ്ഞുവയ്ക്കുക.
കേക്ക് തണുത്ത ശേഷം slice ചെയ്തു ചെറി syrup ഉപയോഗിച്ച് soak ചെയ്ത ശേഷം ബീറ്റ് ചെയ്തെടുത്ത വ്ഹിപ്പിംഗ് ക്രീം കൊണ്ട് കവര്‍ ചെയ്തു മുകളില്‍ ചെറുതായിനുറുക്കിയചെറി വിതറിയശേഷംഅടുത്തslice വച്ച് മീതെwhipping ക്രീംകവര്‍ചെയ്തുഅലങ്കരിചെടുക്കാം. 


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم