ചൈനീസ് കബ്ബജ് ആൻഡ് എഗ്ഗ് സ്റ്റിർ ഫ്രൈ
By : Sherin Mathew
ഇത് ഞാൻ അല്പം നാളുകൾക്കു മുൻപ് പോസ്റ്റ് ചെയ്തതാണ്
നിങ്ങൾക്ക് എൻറെ കത്തി കേൾക്കാൻ ഇഷ്ടവും, സർവ്വോപരി കുഞ്ഞമ്മച്ചി എന്നെ വഴക്ക് പറഞ്ഞു തോറ്റു തൊപ്പി ഇട്ടതുകൊണ്ടും കഥകൾ ഞാൻ നിർലോപം വീശും കേട്ടോ
അപ്പോൾ ഇന്നത്തേക്ക് ഇതാവട്ടെ - വായിച്ചിട്ടില്ലാത്തവർ വായിക്കട്ടെ
എന്തിനും ഒരു വ്യവസ്ഥ ഒക്കെ വേണമല്ലോ - ഇതൊക്കെ എങ്ങിനെ ഒപ്പിക്കുന്നു എന്ന് നിങ്ങളിൽ ഉദ്വേഗകുതുകികളായ ചിലരെങ്കിലും ഓർക്കില്ലേ??
ഇങ്ങു ദൂഫായിയിൽ കാലു കുത്തിയ കാലം (1974 ലെ വെള്ളപ്പൊക്കത്തിൽ എന്നൊക്കെ പറയുന്ന ഒരു ഇഫെക്റ്റ് അങ്ങോട്ട് വരട്ടെ)
തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഖത്തർ എയർ വെയ്സ് വിമാനത്തിൽ ദോഹ വഴി ദുബൈ - അതാണ് സഞ്ചാരപഥം.
പാവം ഞാൻ - ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിൽ ലാലേട്ടൻ സുരേഷ്ഗോപിയെ തലങ്ങും വിലങ്ങും ഇട്ടു ഓടിച്ചു വെടിവെക്കുന്ന സീൻ കണ്ടു വലിയ പ്രതീക്ഷകളോടെയാണ് ഫ്ലൈറ്റ് കേറാൻ വന്നത് - ഒത്താൽ ലാലേട്ടൻ അല്ലെങ്കിൽ മമ്മൂക്ക - ആരുമില്ലെങ്കിൽ ഒരു മംമൂക്കോയ എങ്കിലും എയർപോർട്ടിൽ എന്നെ കാത്തു നിൽക്കുമെന്നും അവരോടു കത്തി വെച്ച് ദുബൈയിക്ക് പോകാമെന്നും അവിടെ ചെന്ന് ഇറങ്ങുന്ന പക്ഷം ഹിസ് ഹൈനെസ് ഷേഖ് സയിദ് ബിൻ നഹ്യാൻ (മേ ഹിസ് സോൾ റസ്റ്റ് ഇന് പീസ്) അഞ്ചാറു അറബി ഹൂറികളുമായി ദുബൈയിൽ നിന്നും പാരിസിലേക്ക് ചുമ്മാ ഒരു ഔട്ടിങ്ങിനു പോകാൻ ലോഞ്ചിൽ ഇരിക്കുന്നത് കാണാമെന്നും ഒക്കെ ഖൽബിൽ കിനാവ് കണ്ടുകൊണ്ടല്ലേ പോകുന്നത്!!!
തിരുവനന്തപുരം എയർപോർട്ടിൽ വന്നപ്പോൾ മനസ്സില് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഉത്സാഹത്തിന്റെ പകുതി അങ്ങ് കെട്ടു. ഒരുമാതിരി മരണ വീട്ടില് ചെന്ന് കയറിയ പോലെ. എവിടെ നോക്കിയാലും കരച്ചിലോടു കരച്ചിൽ - പല രൂപത്തിലും ഭാവത്തിലും പലതരം താളങ്ങളിലും ശ്രുതികളിലും കരച്ചിൽ - അറൈവൽ ആൻഡ് ഡിപാർചർ കരച്ചിൽ - "വയ്യ, മടുത്തു" എന്ന് നെടുമുടിയെ അനുസ്മരിച്ചു.
വല്ല വിധേനയും ക്രാഫ്റ്റിൽ കേറിപറ്റി - ഭാഗ്യത്തിന് ചെക്ക് ഇൻ പോയിന്റ് തൊട്ടു എന്റെ കൂടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒരു കുട്ടിയും അവള്ടെ മമ്മിയും ഉണ്ടായിരുന്നു.
ദോഹയിൽ ട്രാൻസിറ്റ് 2 മണിക്കൂർ - പിന്നെ അടുത്ത ക്രാഫ്റ്റിൽ ദുബൈയിലേക്ക്.
തെറ്റ് പറയരുതല്ലോ - വിമാനം ലാൻഡ് ചെയ്തു ബെയിലേക്ക് ഉരുണ്ടു കൊണ്ടിരിക്കെ അന്തരീക്ഷം നടുക്കി ഒരു സ്ഫോടന ശബ്ദം കെട്ടു. അന്ന് വരെ വരണ്ടു ഉണങ്ങി കിടന്ന ദൂബായി ഭൂതലത്തിൽ എന്നെ കൊണ്ട് വന്ന ക്രാഫ്റ്റ് ഇറങ്ങിയപ്പോൾ ഇടീം വെട്ടി മഴ പെയ്തു - PWD ക്കാര് അപ്പൊ തന്നെ എന്നെ വിളിച്ചു ഒരു അവാർഡ് തരുമോ എന്ന് ഞാൻ ശങ്കിച്ചു - വെറുതെ മോഹിച്ചു എന്നല്ലാതെ എന്ത് പറയാൻ.
പക്ഷെ മഴ എന്ന പ്രതിഭാസത്തെ അറബികൾ എതിരേൽക്കുകയും വരവേൽക്കുകയും ചെയ്യുന്നത് കണ്ടു ഞാൻ അൽഭുദപെട്ടു.
അന്ന് ടെർമിനൽ 3 നിർമ്മാണ ഘട്ടത്തിലാണ്.
3 കിലോമീറ്റർ അപ്പുറത്തുള്ള ഏതോ രാജ്യത്താണ് ലാൻഡ് ചെയ്തത് - അവിടുന്ന് ഫീടർ ബസ്സിൽ ടെർമിനലിൽ എത്തി - ഈ എയർപോർട്ട് എന്ന് പറഞ്ഞാൽ ഇങ്ങനെ ഒരു അഹങ്കാരം ഒണ്ടോ???
എത്ര നേരം നടന്നു എന്ന് ഒരു എത്തും പിടിയുമില്ല - എസ്കലേട്ടരുകൾ കയറുന്നു, ഇറങ്ങുന്നു - വാക്കലെട്ടരുകളിൽ നില്ക്കുന്നു, നടക്കുന്നു - എന്ന് വേണ്ട ഒരു അര മണിക്കൂർ കഴിഞ്ഞാണ് വിസിറ്റ് വീസ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന കൌണ്ടറിൽ എത്തിയത്. ക്യൂ നിന്ന് വീസ കോപ്പി കൊടുത്തു ഒറിജിനൽ വീസ വാങ്ങിയ ശേഷം പാസ്പോർട്ട് ആൻഡ് വീസ കണ്ട്രോളിലേക്ക്. അവിടെ നിന്നും ലഗ്ഗെജിനായി കന്വേയൻസ് ബെൽറ്റിലെക്കു - പിന്നീട് ദുബൈ ഡ്യൂട്ടി ഫ്രീ എന്ന മായാബസ്സാരിലെക്കു.
പൊന്നുടയതീങ്ങളെ - നിലാവത്ത് കോഴിയെ അഴിച്ചു വിട്ടത് പോലെ എന്ന് കേട്ടിട്ടേ ഉള്ളൂ, വല്ലപ്പോഴുമൊക്കെ പറഞ്ഞിട്ടും ഉണ്ട്, പക്ഷെ ആദ്യായിട്ടാ അനുഭവിച്ചേ!
ഈ ദൂഫായി ദൂഫായി എന്ന് ആളുകൾ പറയുന്ന കേട്ട് അന്ധാളിച്ചു കണ്ണ് തള്ളിയല്ലേ വന്നു ഇറങ്ങിയത്.
പക്ഷെ കരാമയിൽ എത്തി ചുറ്റും ഒന്ന് നോക്കിയപ്പോൾ ഒരു ആശ്വാസം തോന്നി - ഓ വെല്യ പത്രാസ് ഒന്നുമില്ല - "നമ്മൂരു ബാംഗലൂരു"വിലെ ബ്രിഗേടും, ചർച് റോഡും, എം ജി റോഡും ഒക്കെ പോലെ തന്നെപോലെ -തരക്കേടില്ല (ഷെയിക്ക് സയെദ് റോഡ് സ്വപ്നത്തിൽ പോലും അന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു)
ഈ നേപ്പാളി ഒരു എരപ്പാളി ആണല്ലോ എന്നു പറഞ്ഞപോലെ ഒരു "നല്ല ശമാരിയക്കാരൻ" ബംഗാളിയുടെ ഫ്ലാറ്റിലെ ഒരു മുറിയിലായിരുന്നു ആദ്യകാല വാസം. മുറി ഷെയർ ചെയ്യാൻ മറ്റൊരു കുട്ടിയും.
അശോക്ദാസ് - അതാണ് അയ്യാളുടെ പേര് - ഭാര്യ ഷോമ്പ, പിന്നെ അവരുടെ മകൾ ഒരു ചെറിയ പെണ്‍കുട്ടി - ഇത്രയും പേർ ഒരു ബെഡ് റൂമിൽ, ഞാനും സിബിയും മറ്റൊരു ബെഡ് റൂമിൽ, പിന്നെ സിറ്റിംഗ് റൂം ചില ഭേദഗതികളൊക്കെ വരുത്തി മറ്റൊരു വിശാലമായ മുറി ഒരുക്കി അതിൽ ഒരു ചൈനക്കാരനും അയ്യാളുടെ ഭാര്യയും. ഇതാണ് ആ ഫ്ലാറ്റിലെ അന്തേവാസികൾ.
മിസ്റ്റർ ആൻഡ് മിസ്സിസ് ദാസ് സാമാന്യം തെറ്റില്ലാത്ത ഹിറ്റ്ലെർമാർ.
എന്തിനും ഏതിനും നിയമങ്ങൾ നിയമാവലികൾ. ഓരോരുത്തർക്കും കിച്ചണ്‍ ഉപയോഗിക്കാനും കുളിക്കാനുമൊക്കെ നിശ്ചിത സമയങ്ങൾ - അതിനുള്ളിൽ എല്ലാം തീർത്തു സ്ഥലം കാലി ആക്കി കൊള്ളണം.
ഷോമ്പ മടിച്ചിയാണ് എന്ന് ഞാൻ പ്രത്യേകം പരാമർശിക്കേണ്ടത് ഉണ്ടോ?
അപ്പോൾ ആദ്യം കിച്ചണിൽ ഞാൻ തന്നെ - പിന്നീട് ഉരുണ്ടുരുണ്ട് ഷോമ്പ വരും.
ഈ ചൈനക്കാരി ഇനി എപ്പോ പാചകമൊക്കെ ചെയ്യും എന്ന് ശങ്കിച്ചു നിക്കുമ്പോൾ - ദേ വരും ഒരു പാനും രണ്ടു കോലും ഒരു കാബ്ബജും രണ്ടു മുട്ടയുമായി - കോണ്‍ ഓയിലിന്റെ ഒരു കുപ്പിയും കാണും.
സ്റ്റൊവ് ഓണ്‍ ആക്കും, പാൻ വെക്കും, എണ്ണ ഒഴിക്കും. എണ്ണ ചൂടാകുന്ന സമയം കൊണ്ട് കറുമുറ കറുമുറ എന്ന് കാബ്ബജ് അരിഞ്ഞു തള്ളും. എന്നിട്ട് അത് എണ്ണയിൽ ഇട്ടു ഒന്ന് വഴറ്റും. അല്പം ഉപ്പും ഇത്തിരി വെള്ളവും ഒഴിച്ച് ഒന്ന് മൂടി വെച്ചിട്ട് തിരിച്ചു മുറിയിലേക്ക് കയറി പോകും. 3 മിനിറ്റ് കഴിഞ്ഞു ഒരു സവാളയുമായി ഇറങ്ങി വരും. അതും കറുമുറെ മുറിക്കും എന്നിട്ട് പാത്രത്തിന്റെ മൂടി തുറന്നു അതിലേക്കു തള്ളും - വെള്ളം അപ്പോഴേക്കും വറ്റി കഴിഞ്ഞിരിക്കും. നല്ല തീയിൽ സവാളയും കാബ്ബജും മൊരിക്കും (കരിക്കില്ല). അല്പം കുരുമുളക് പൊടി കൂടി മേമ്പോടിക്ക് ചേർക്കും - പിന്നെ കാബ്ബജ് അങ്ങോട്ട് വകഞ്ഞു മാറ്റി നടുക്ക് രണ്ടു കുഴി ഉണ്ടാക്കും, മുട്ട ഒരു ഗ്ലാസിൽ പൊട്ടിച്ചു ഒഴിച്ച് ഇത്തിരി ഉപ്പും കുരുമുളകും ചേർത്ത് നന്നായി അടിച്ചു ആ കുഴിയിൽ ഒഴിക്കും. അടപ്പ് കൊണ്ട് മൂടി വെച്ച് ഒന്ന് വേവിക്കും. പിന്നെ മൂടി തുറന്നു തീ ഒട്ടും കുറക്കാതെ അതിനെ ഒന്ന് ഇളക്കി ചേർക്കും. കഴിഞ്ഞു - പാനുമായി മുറിയിലേക്ക് കയറി പോകുന്നതോട് കൂടി അവൾടെ അന്നത്തെ കുക്കിംഗ് കഴിഞ്ഞു
ഞാൻ രാവിലെ മുതൽ നടുവ് ഒടിഞ്ഞു നിന്ന് കഞ്ഞീം കറീം കളിച്ചപ്പോഴാ അവൾ കണ്ണിൽ ചോരയില്ലാതെ ഈ ഫാസ്റ്റ് ഫുഡും കൊണ്ട് കാറ്റ് വാക്ക് നടത്തി കേറി പോയത് എന്ന് ഓർക്കണം!!
അന്ന് പഠിച്ചതാ ഈ കാബ്ബജ് ആൻഡ് എഗ്ഗ് സ്ടിർ ഫ്രൈ - ഒരു ഹൊററിനു ഞാൻ ഇത്തിരി കാപ്സികം കൂടി ചേർക്കും, കാബ്ബജിന്റെ പ്രായത്തെ ബഹുമാനിച്ചു കറുമുറ എന്ന് കഷ്ണിക്കാതെ നേർമയായി അരിയും - അത്രയും ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്യൂ - ബാക്കി ഒക്കെ നല്ല ഒന്നാന്തരം ചീനവല തന്നെ! മം!! എന്നെ വിശ്വസിക്കൂ!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes