ഫിഷ് ഇൻ സ്റ്റൈൽ by Sherin Mathew
(ചുമ്മാ - സ്ടിർ ഫ്രൈ - അത് തന്നെ)
250 ഗ്രാം മീൻ (നെയ്മീൻ നല്ല ബ്യൂട്ടിഫുൾ ആയിരിക്കും - സ്മാർട്ട് ബോയ്) കഷണങ്ങൾ ആക്കി അതിൽ 1 ടേബിൾ സ്പൂണ്‍ കാശ്മീരി മുളക്പൊടി + 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി + 1 ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് + 1/2 ടി സ്പൂണ്‍ കുരുമുളക്പൊടി + ആവിശ്യത്തിന് ഉപ്പു ചേർത്ത് നന്നായി പുരട്ടി വച്ചിട്ട് വറുത്ത് കോരുക
ഇനി അതെ എണ്ണയിൽ 1 വലിയ സവാള ചതുര കഷണങ്ങൾ ആക്കിയത് ഇട്ടു വഴറ്റുക. അത് വഴന്നു നിറം മാറി വരുമ്പോൾ 4-5 പിഞ്ചു പച്ചമുളക് കീറി ഇട്ടു വഴറ്റുക. ഇനി ഒരു ചെറിയ കാപ്സികം ചതുരകഷണങ്ങൾ ആക്കിയത് ചേർത്ത് വഴറ്റി ഒരു തണ്ട് കറിവേപ്പിലയും ചേര്ക്കുക. ഇതിലേക്ക് ഒരു മീഡിയം തക്കാളി ചതുരകഷണങ്ങൾ ആക്കിയത് ചേര്ക്കുക (അധികം പഴുക്കാത്ത തക്കാളി അരിയും അകത്തെ ദശയും കളഞ്ഞു അരിയുക - ഇല്ലെങ്കിൽ കൊയ കൊയാന്നു കൊച്ചീ കായലിൽ മീൻ പിടിക്കാൻ പോകും). ഇനി 1 ടി സ്പൂണ്‍ സോയ് സോസും 1 ടി സ്പൂണ്‍ വിനീഗറും ചേർത്ത് പോരാത്ത ഉപ്പും ചേർത്ത് നന്നായി നല്ല തീയിൽ റ്റോസ് ചെയ്തു എടുക്കുക.
മീൻ തിന്നുവേം വേണം, തീരെ കുറച്ചു സമയം മാത്രേ കുക്കാൻ പറ്റുവോള്ളൂ എന്നാൽ ആഡംബരോം വേണം എന്നുള്ള പ്രത്യേക അവസ്ഥാവിശേഷങ്ങളിൽ മാത്രമേ ഇത് ഉണ്ടാക്കാവൂ - എന്നാലല്ലേ ഭാവം വരൂ
ടിപ്
മൂടി വെച്ച് വേവിക്കല്ലേ പ്ലീസ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes