പരിപ്പ് കറി
By : Muneera Saheer

1. പരിപ്പ് - 1 കപ്പ് 
2. ഉള്ളി (സവാള ) - 1 
3. തക്കാളി - 2
4. പച്ചമുളക് - 6 - 8 ( എരിവ് അനുസരിച്ച് അളവിൽ മാറ്റം വരുത്താം )
5. വെളുത്തുള്ളി - 6 അല്ലി
6. ജിരകം - 1 ടിസ്പൂൺ
7. കടുക് - 1 ടിസ്പൂൺ
8. എണ്ണ - 1 ടേബിള്‍സ്പൂൺ
9. മല്ലിയില - 1 ടേബിള്‍സ്പൂൺ
10. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പരിപ്പ് വെളളം ചേര്‍ത്ത് വേവിച്ച് വെക്കുക....

പച്ചമുളകും വെളുത്തുള്ളിയും അരക്കുക....

പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക.... ജിരകം ഇട്ട് മൂപ്പിക്കുക.... ഉള്ളി (സവാള ) ഇട്ട് വഴറ്റുക.... ബ്രൗൺ നിറമായാൽ തക്കാളിയും അരച്ച പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക.... വേവിച്ച പരിപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2,3 മിനിറ്റ് ചെറിയ തീ യിൽ വേവിക്കുക....പാത്രത്തിലേക്ക് മാറ്റി മല്ലിയില അരിഞ്ഞത് വിതറി ചൂടോടെ വിളമ്പാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم