ചിക്കൻ കരാഹി
By : Sree Harish
ഇതൊരു പാകിസ്താനി ചിക്കൻ കറിയാണ് സുഹൃത്തുക്കളെ ,
വല്ലപ്പോഴും എന്റെ വീടിനടുത്തുള്ള റെസ്റ്റോറന്റിൽ നിന്നും ഇതു വാങ്ങാറുണ്ട്‌ . അപാര ടേസ്റ്റ് ആണ് . വളരെ എളുപ്പം ഉണ്ടാക്കാം .കുറച്ചു ഓയിലി ആണ് സംഗതി . നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് മാനേജ് ചെയ്യാമല്ലോ.Here is the recipe: 

ചിക്കൻ - 3/4 kg
സവാള-1 ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി - ഒരു ചെറിയ കഷ്ണം നീളത്തിൽ നേർമയായി അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി
തക്കാളി -2 ( ചെറുതായി അരിഞ്ഞത് )
വലിയ പച്ചമുളക് / (Jalapeno pepper 2) - 3
മുളകുപൊടി-1 Tbspoon
മല്ലിപ്പൊടി-1/ 2 Tb spoon
ജീരകം - 1 പിഞ്ച്
ജീരകപ്പൊടി - അല്പ്പം
ഗരം മസാല പൊടി - 1/ 2 Tspoon
മഞ്ഞൾപ്പൊടി
മല്ലിയില
വെജിറ്റബിൾ ഓയിൽ / ഒലിവ് ഓയിൽ
ഉപ്പ്

ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക്കു ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും സവാളയും അല്പ്പം ജീരകവും ചേർത്തു വഴറ്റുക അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം . നന്നായി വഴണ്ട് കഴിഞ്ഞ് ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം . ചിക്കനിലെ വെള്ളം എല്ലാം വറ്റുന്നത് വരെ നന്നായി വഴറ്റുക . ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് ഇളക്കിയത്തിനു ശേഷം തക്കാളി ചേർക്കാം.10 മിനിട്ട് അടച്ചു വേവിക്കണം . അപ്പോഴേക്കും തക്കാളി അലിഞ്ഞ് gravy നല്ല തിക്കാവും . എണ്ണ തെളിയുന്നിടം വരെ ചെറിയ തീയിൽ വെക്കുക . ഇതിലേക്കു ഗരം മസാല പൊടിയും കുറച്ചു ഇഞ്ചി അരിഞ്ഞതും പച്ചമുളകും ചേർത്ത് 1 മിനിട്ടുകൂടി വഴറ്റുക . ചിക്കൻ കരാഹി റെഡി .
അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയിലയും ഇഞ്ചിയും പച്ചമുളകും ചേർത്ത് അലങ്കരിക്കാം. ഇഞ്ചിയുടെ രുചിയാവും മുന്നിൽ നിൽക്കുക . ചപ്പാത്തി / നാൻ / റോട്ടി / ജീര റൈസ് കൂടെ കഴിക്കാം.കൂട്ടുകാർ ഉണ്ടാക്കി നോക്കുമല്ലോ ! നന്ദി !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم