പോച്ഡ് എഗ്ഗ്
By : Sherin Mathew
A high protein meal eaten 1 hour after you woke up will increase your metabolic rate!!

പക്ഷെ ഇത് ഞാൻ എണ്ണയിൽ ചെയ്ത അല്ലല്ലോ!!
വെള്ളത്തിൽ ഇട്ടു മൊരിച്ചു - ഞെട്ടിയോ?
പോച്ഡ് എഗ്ഗ് - എങ്ങിനിണ്ട് എങ്ങിനിണ്ട്??

നിങ്ങൾ അമ്രിക്കാക്കാരും ലോണ്ടാൻകാരും പിന്നെ ബാക്കി സായിപ്പന്മാരും ഞെട്ടിയില്ല എന്നറിയാം

എണ്ണയില്ലാതെ പത്രാസ് കാണിക്കുന്ന യൂറോപ്പിയൻസ് ചെയ്യുന്ന രീതിയാ - നിങ്ങളും വേണേൽ ഒന്ന് പയറ്റിക്കോ

ആദ്യം മുട്ട ഒരു ഗ്ലാസിൽ / കോപ്പയിൽ പൊട്ടിച്ചു ഒഴിച്ച് വക്കണം
പിന്നെ ഒരു ചെറിയ പാൻ അടുപത്ത് വെച്ച് അതിൽ കുറച്ചു വെള്ളം ഒഴിക്കണം (പകുതിയോളം വെള്ളം വേണം)
അത് തിളച്ചു വരുമ്പോഴെക്കു അതിൽ 1 ടി സ്പൂണ്‍ വിനീഗർ ഒഴിക്കണം

ഇത്തിരി ഉപ്പും ഇരിക്കട്ടെ

ഇപ്പോൾ വെള്ളം തിളച്ചു വന്നല്ലോ
ഒരു സ്പൂണ്‍ കൊണ്ട് വെള്ളം വട്ടത്തിൽ ഇളക്കുക - നടുക്ക് ഒരു ചെറിയ ചുഴി, മലരി, കുഴി വെള്ളപൊക്കം ഇടിമിന്നൽ ഒക്കെ കാണുന്നില്ലേ?

മുട്ട പയ്യെ അങ്ങോട്ട്‌ ഒഴിച്ചോ.
ആദ്യം വെള്ള വീഴട്ടെ, എന്നാലേ മഞ്ഞക്കരു നടുക്ക് തന്നെ കിട്ടൂ
ഇനി അധികം ബഹളം ഒന്നും ഉണ്ടാക്കാതെ മുട്ട വേവാൻ അനുവദിക്കുക

ഇടക്കൊക്കെ ചുറ്റും ഉള്ള തിളച്ച വെള്ളം ഇത്തിരി തേകി ആ മഞ്ഞക്കരുവിന്റെ മുകളിലേക്ക് തട്ടിക്കൊ - വെല്യ ഗമയ വേകാൻ

മഞ്ഞക്കരു വെന്തു കഴിഞ്ഞാൽ ഒരു കണ്ണാപ്പ കൊണ്ട് മുട്ട കിച്ചണ്‍ റ്റവ്വലിലേക്ക് കോരി വെക്കുക - ഈർപ്പം പോട്ടെ
പിന്നെ പ്ലെട്ടിലോട്ടു ഇട്ടു അല്പം കുരുമുളക് പൊടിയും തൂവി കഴിക്കാം

വേഗം ചെന്നാട്ടെ!

ഇനി ഇതുപോലെ സ്ക്രാംബിളും ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم