കൂൺ ഉലർത്തിയത്.......
By : Sabitha Vinod
വളരെ പെട്ടന്ന് ഉണ്ടാക്കിയതാട്ടോ......എന്നാൽ നല്ല ടേസ്റ്റും.....ഇനി ഉണ്ടാക്കാം.....

കൂൺ....250 gm
മഞ്ഞൾ പൊടി 1/2 സ്പൂൺ
സവാള 1വലുത്
ഉപ്പ്
കുറച്ച് വലുതാക്കി മുറിക്കണംട്ടോ എന്നാലെ 'കടിക്കാൻ' കിട്ടൂ.ഇത് വെള്ളം പിഴിഞ്ഞ് മഞ്ഞളും സവാളയും ഉപ്പും ഇട്ട് വെള്ളം വറ്റുന്നത് വരെ വേവിക്കുക.

ഇനി അരപ്പിനായ്
തേങ്ങ അരമുറി...ഇഷ്ടാണെ കൂടുതലെടുത്തോളുട്ടോ..
പച്ച മുളക് 4
വെളുത്തുള്ളി.4അല്ലി
കറിവേപ്പില 1തണ്ട്
ഇവ ഒന്ന് ഒതുക്കി എടുത്തോളു...
ഇത് വെള്ളം വറ്റിയ കറിയിലേക്ക് ഇട്ട് തട്ടിപൊത്തി വച്ചോളു.5മിനുട്ട്.

ഇനി താളിക്കാം..
കടുകും വറ്റൽമുളകും കറിവേപ്പിലയും...


ഉണ്ടാക്കിട്ട് വിവരം പറയണംട്ടോ......എന്നാ പിന്നെ കാണാം.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم