എഗ്ഗ് ചപ്പാത്തി റോൾ
By: Divya Ajith 

ഗോതമ്പ് മാവ് ,ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുക . കുഴച്ച മാവിന് മുകളിൽ കുറച്ചു എണ്ണ പുരട്ടി നന്നായി അടച്ചു വെക്കുക . ഒരു പാനിൽ കുറച്ചു ബട്ടർ ഇട്ട് അതിൽ പകുതി കാപ്സിക്കം ,കാരറ്റും വഴറ്റുക. 
ഒരു ടി സ്പൂണ്‍ കുരുമുളക് പൊടി , 1 ടി സ്പൂണ്‍ മല്ലി പൊടി കൂടെ ചേർക്കാം . ഇതിലോട്ടു ഗ്രേറ്റ് ചെയ്ത പനീർ , കൊത്തിയരിഞ്ഞ മല്ലിയില , പാകത്തിന് ഉപ്പു ഇവ ചേർത്ത് നന്നായി ഇളക്കി ഒരു പ്ലേറ്റിലേക്ക് മാറ്റാം. കുറച്ചു വലുപ്പത്തിൽ ചപ്പാത്തി പരത്തി , ഒരു പാനിൽ ബട്ടർ തേച്ച് രണ്ട് വശവും പകുതി വേവിൽ ഉണ്ടാക്കി വെക്കാം . ഒരു പാത്രത്തിൽ രണ്ടു മുട്ട ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി അടിച്ച് , ഒരു പരന്ന പാനിൽ ബട്ടർ ചൂടാക്കി അതിലോട്ടു പരത്തി ഒഴിക്കുക . ഇതിനു മുകളിൽ നേരത്തെ വഴറ്റിയത് പതിയെ നിരത്തുക.ഇതിനു മുകളിൽ പകുതി വേവിച്ച ചപ്പാത്തി വെക്കാം. ഇത് പതിയെ തിരിച്ചിട്ടു, വെന്ത ശേഷം പ്ലേറ്റിലേക്ക്‌ മാറ്റി ചുരുട്ടി എടുക്കാം .ചെറു തീയിൽ വേണം ആദ്യവസാനം പാചകം . റ്റൊമറ്റൊ സൊസിനൊപ്പം രുചിച്ചോളൂ . (ചപ്പാത്തി പകുതി വേവിൽ രാത്രി ഉണ്ടാക്കി വെച്ചാൽ രാവിലെ കുട്ടികൾക്ക് ലഞ്ച് ബോക്സ്‌ റെഡി ആക്കാൻ എളുപ്പമാണ് )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم