ഇൻസ്റ്റന്റ് പ്രഷർ കുക്കർ പ്ലം കേക്ക് 🎂🎂
By : Divya Ajith
അമ്മച്ചിയും മക്കളുമൊക്കെ ക്രിസ്മസ് ആഘോഷിച്ചു തളർന്നു റെസ്റ്റ് മോഡിൽ ആണെന്നറിയാം . ഒന്ന് സമാധാനായിട്ട് നടു നിവർത്താൻ തുടങ്ങുമ്പോഴ അവൾടെ ഒരു കേക്ക് എന്നാണ് നിങ്ങൾ പറയുന്നതെന്നും എനിക്ക് അറിയാം . എന്നാലും കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്നല്ലെ ??😜യുദ്ധകാലടിസ്‌ഥാനത്തിൽ ഒരു പ്ലം കേക്ക് , അതും പഞ്ഞി പോലത്തെ കേക്ക് , ഉണ്ടാക്കിയിട്ട് അത് നിങ്ങളെ കാട്ടാതിരുന്നാൾ എങ്ങനാ ?
കേടായ ഓവന്റെ പേരും പറഞ്ഞ് ഇത്തവണ കേക്ക് ഒന്നും ഉണ്ടാക്കേണ്ട എന്നു ഉറപ്പിച്ചതായിരുന്നു . അങ്ങനെ രാവിലെ സുഖായിട്ടു ഏഷ്യാനെറ്റിൽ എന്നും എപ്പോഴും കണ്ടിരിക്കുവാ . ലാലേട്ടനേം മഞ്ചുനേം കണ്ട് കോൾമയിർ കണ്ട് ഇരിക്കുമ്പോഴ , പുത്രി ഊതി വീർപ്പിച്ച ബലൂണ്മായിട്ട് , സോറി മുഖവുമായിട്ടു വരുന്നേ. കാരണം സിമ്പിൾ, കേക്ക് വേണം, അതും മേടിക്കേണ്ട ഹോം മെയ്ഡ് മതി . എന്നെ എങ്ങനേം അടുക്കളയിൽ കയറ്റണം അത്ര തന്നെ. ഓവൻ എന്നല്ല ഗാസ് ,സ്റ്റൊവ് , ഉപ്പ് പഞ്ചസാര ഇതൊന്നുമില്ലെങ്കിലും അമ്മ കേക്ക് ഉണ്ടാക്കുമല്ലോ , മുതുകാടിന്റെ ശിഷ്യ അല്ലേ . 😠
അങ്ങനെ മാജിക്കിൽ സൃഷ്ട്ടിച്ചെടുത്ത കേക്ക് ആണിത് . ഉണ്ടായിരുന്ന cashew nuts , almonds , raisins , walnuts ചെറുതായി നുറുക്കി വെള്ളമൊഴിച്ച് വേകിച്ചു . ഇതിലൊട്ട് രണ്ടു സ്പൂണ്‍ ഓറഞ്ച് ജ്യൂസ്‌ ഒഴിച്ച് മിക്സ്‌ ചെയ്തു വെച്ചു . ഒരു പ്രഷർ കുക്കർ മൂടിയില്ലാതെ സ്റ്റൊവ് ൽ ചൂടാകുവാൻ വക്കാം .
അര കപ്പ്‌ പഞ്ചസാര കരാമൽ സിറപ്പ് ഉണ്ടാക്കി . പിന്നെ ഒരു ബൌളിൽ രണ്ട് മുട്ട അര കപ്പ് ബട്ടർ കാൽ കപ്പ്‌ പൊടിച്ച പഞ്ചസാര നന്നായി ബീറ്റ്‌ ചെയ്യുക . നന്നായി പതഞ്ഞു വരുമ്പോൾ ഇതിലോട്ടു കാരാമൽ സിറപ്പ് ഒഴിച്ച് മിക്സ്‌ ചെയ്യാം . ഒരു കപ്പ് all purpose flour ൽ ഒന്നര ടി സ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു ടേബിൾ സ്പൂണ്‍ ജാതിക്കയും പട്ടയും പൊടിച്ചതും ചേർത്ത് ഇടഞ്ഞ് എടുക്കാം . അടിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതത്തിലേക്ക്‌ ഇടഞ്ഞു വെചെക്കുന്ന പൊടി ഇട്ടു നല്ലോണം മിക്സ്‌ ചെയ്യുക . ഇതിൽ 1 ടി സ്പൂണ്‍ വാനില എസ്സൻസും , വേകിച്ചു വെചെക്കുന്ന ഡ്രൈ ഫ്രൂട്ട്സും ചേർത്ത് നല്ലോണം മിക്സ്‌ ചെയ്തു വെക്കുക്ക. ഒരു സ്റ്റീൽ or അലുമിനിയം പാത്രത്തിൽ വെണ്ണ തുടച്ചു കുറച്ചു മൈദ തൂകി കേക്ക് മിക്സ്‌ ഇതിലോട്ടു ഒഴിക്കാം . ചൂടായിരിക്കുന്ന പ്രഷർ കുക്കെറിന്റെ ഉള്ളിൽ ഒരു സ്റ്റാന്റ് വെച്ച് അതിന് മുകളിൽ കേക്ക് ട്രേ വെച്ച് കുക്കർ അടക്കാം . വിസിൽ ഇടാൻ പാടില്ല . ഇങ്ങനെ അടച്ചു വെച്ച് അരമണികൂർ ചെറിയ തീയിൽ ബേക്ക് ചെയ്ത കേക്ക് ആണിത് . സൂപ്പർ സ്പോൻജ് ആയിരുന്നു കേട്ടോ . 👍👍👍👍
എന്നും എപ്പോഴും മിസ്സ്‌ ആയെങ്കിലും , ഞാനിന്നു ഉണ്ടാക്കിയ ഇ കേക്ക് ഞാൻ എന്നും എപ്പോഴും ഓർക്കും . എന്റെ കുഞ്ഞിക്ക് ഉമ്മാ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم