ഫിഷ് ഫ്രൈ (മീൻ വറുത്തത് ) , മൂന്ന് രുചികളിൽ .
By : Divya Ajith
By : Divya Ajith
മീൻ വറുത്തത് , നമ്മൾ മലയാളികൾക്ക് ഒരു സ്പെഷ്യൽ ഡിഷ് അല്ല . ഇച്ചിരി കുത്തരി ചോറും മോര് കാച്ചിയതും തോരനും ഫിഷ് ഫ്രൈയും ഉണ്ടേൽ നമുക്ക് പിന്നെ എന്താ വേണ്ടേ അല്ലേ ? 👍👌ഇന്ന് മീൻ വറുക്കുന്നതിന്റെ മൂന്ന് പാചക വിധികളാണ് പരിചയപെടുത്തുന്നത് .
ആദ്യത്തെ മസാലകൂട്ട് , ഇതിന്റെ പ്രത്യേകത മീൻ വറുക്കാൻ തേങ്ങ ഉപയോഗിക്കുന്നു എന്നാണ്. മീൻ, ചിക്കൻ ഒക്കെ വറുക്കുമ്പോൾ അതിന്റെ പൊടി ഒത്തിരി പേർക്ക് ഇഷ്ടമാണ് . സംഗതി കൊളസ്ട്രോൾ ആണ് പ്രഷർ ആണ് ഹാർട്ട് അറ്റാക്ക് ആണ് എന്നൊക്കെ പറയുമെങ്കിലും , മീൻ ഇച്ചിരി പിചിയെടുത്തു ഈ പൊടിയും ചേർത്ത് കഴിക്കുന്നത് , ""മ്മ്മമംമ്മ്""""!!!!!!!! 👌ഒടുക്കത്തെ രുചിയാണ് 😋. ഇങ്ങനെ നല്ലോണം മസാല പൊടിയോടു കൂടി മീൻ വറുത്തത് കഴിക്കാൻ ഇഷ്ടമുള്ള കൊതിയന്മാർക്കായി
പാചകവിധി 🍲🛁🐟
കൊച്ചുള്ളി (ഒന്നോ രണ്ടോ )
ഇഞ്ചി
വെളുത്തുള്ളി
മഞ്ഞള്പൊടി
മുളകുപൊടി
കുരുമുളകുപൊടി
തേങ്ങ ചിരകിയത് (രണ്ടു ടേബിൾ സ്പൂണ്‍ )
ഇഞ്ചി
വെളുത്തുള്ളി
മഞ്ഞള്പൊടി
മുളകുപൊടി
കുരുമുളകുപൊടി
തേങ്ങ ചിരകിയത് (രണ്ടു ടേബിൾ സ്പൂണ്‍ )
ഇത്രയും നല്ലപോലെ അരച്ച് ആവശ്യത്തിനു ഉപ്പ് ചേർത്ത് ഏത് മീൻ ആണോ വറുക്കാൻ എടുക്കുന്നത് അതിൽ നന്നായി തേച്ച് പിടിപ്പിച്ചു പത്ത് മിനുട്ട് വെക്കുക്ക . ഇനി ഒരു പാനിൽ എണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കാം , കുറച്ച് കറിവേപ്പില ചേർക്കാൻ മറന്നു പോകല്ലെ . വെളിച്ചെണ്ണയിൽ ആണ് വറുക്കുന്നത് എങ്കിൽ രുചിയോടൊപ്പം മണവും ആസ്വദിക്കാം .
പാചകവിധി 2 🍲🛁🐟🐟
ചേരുവ 1
മുളക്പൊടി
മഞ്ഞൾപൊടി
മല്ലിപൊടി
കുരുമുളകുപൊടി
കൊച്ചുള്ളി
ഉപ്പ്
ചേരുവ 2
പെരുംജീരകം പൊടിച്ചത്
മുളകുപൊടി
സവാള (ഒരെണ്ണം നീളത്തിൽ അരിഞ്ഞത് )
ഉപ്പ്
മുളക്പൊടി
മഞ്ഞൾപൊടി
മല്ലിപൊടി
കുരുമുളകുപൊടി
കൊച്ചുള്ളി
ഉപ്പ്
ചേരുവ 2
പെരുംജീരകം പൊടിച്ചത്
മുളകുപൊടി
സവാള (ഒരെണ്ണം നീളത്തിൽ അരിഞ്ഞത് )
ഉപ്പ്
ഈ മസാലകൂട്ടു ,ചൂര , നെയ്മീൻ,പാര, തുടങ്ങിയ കഷ്ണങ്ങൾ ആക്കാൻ പറ്റുന്ന മീനുകളിൽ ചേർക്കാൻഉള്ളതാണ്. ഒന്നാമത്തെ ചേരുവകൾ മീൻ കഷ്ണങ്ങളിൽ പുരട്ടി 15 മിനുട്ട് വെക്കുക്ക. ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് മീൻ കഷ്ണങ്ങൾ നിരത്തി മീഡിയം ഫ്ലൈമിൽ വറുക്കുക . മുക്കാൽ വേവാകുമ്പോൾ അരിഞ്ഞു വെച്ചേക്കുന്ന സവാള ചേർത്ത് പതിയെ ഇളക്കി കൊടുക്കുക്ക . ഇതിലോട്ടു കുറച്ചു പെരുംജീരക പൊടിയും കുരുമുളകുപൊടിയും വേണ്ടുന്ന ഉപ്പും വിതറി ഒന്നുകൂടെ ഇളക്കി കൊടുക്കണം . സ്വാദിഷ്ടമായ മീൻ വറുത്തത് തയ്യാർ .(പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം , എണ്ണ വളരെ കുറച് വേണം ഉപയോഗിക്കേണ്ടത് എന്നതാണ് . കാരണം മീൻ വറുത്തു കൊരുകയല്ല ഇതിൽ വേണ്ടത് )
പാചകവിധി 3 🍲🛁🐟🐟🐟
മുളകുപൊടി
മഞ്ഞൾപൊടി
കുരുമുളകുപൊടി
അരിപൊടി
മുട്ടയുടെ വെള്ള അടിച്ചത്
ഉപ്പ്
കറി വേപ്പില
മഞ്ഞൾപൊടി
കുരുമുളകുപൊടി
അരിപൊടി
മുട്ടയുടെ വെള്ള അടിച്ചത്
ഉപ്പ്
കറി വേപ്പില
നെത്തോലി, ചെമ്മീൻ , കണവ ,തുടങ്ങിയ മീനുകൾ വറുക്കാൻ വറുക്കാൻ ഈ മസാല കൂട്ട് വളരെ നല്ലതാണു . ഈ മീനുകൾ മാത്രമല്ല ക്രിസ്പി ആയി ഫിഷ് ഫ്രൈ വേണമെന്ന് ഉള്ളവർക്ക്, ഏത് മീനിലും ഈ മസാല ചേർക്കാവുന്നതാണ് .
മേല്പറഞ്ഞ ചേരുവകൾ എല്ലാം മുട്ടയുടെ വെള്ളയിൽ നന്നായി മിക്സ് ചെയ്ത് മീനിൽ പുരട്ടി , എണ്ണയിൽ കറി വേപ്പില ചേർത്ത് വറുത്തു കോരാം .
മേല്പറഞ്ഞ ചേരുവകൾ എല്ലാം മുട്ടയുടെ വെള്ളയിൽ നന്നായി മിക്സ് ചെയ്ത് മീനിൽ പുരട്ടി , എണ്ണയിൽ കറി വേപ്പില ചേർത്ത് വറുത്തു കോരാം .
അങ്ങനെ മൂന്ന് രുചികളിൽ മീൻ വറുത്തത് തയ്യാർ . ഊണ് എടുക്കട്ടെ.😃👍👌
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes