ചിക്കന്‍ തേങ്ങ കുരുമുളക് ചതച്ചത് 
By : Bindu Renjith
ചിക്കന്‍ ചെറിയ കഷണങ്ങള്‍ വലിയ എല്ലില്ലാതെ --ഒരു വലിയ കപ്പ്‌ ,
മഞ്ഞള്‍പൊടിയും ,ഉപ്പും ,മുളക് പൊടിയും ചേര്‍ത്ത് ഒരു അര മണിക്കൂര്‍ വെക്കുക.

സവോള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് -ഒരെണ്ണം
(വെളുത്തുള്ളി -ആറെണ്ണം ,ഇഞ്ചി ഒരു കഷ്ണം ,ചെറിയ ഉള്ളി ഒരു മുന്ന് നാലെണ്ണം ,പട്ട ഗ്രാമ്പൂ ,ഏലക്കായ ,പെരുംജീരകം ,നല്ലജീരകം ,bay ലീഫ് ,എന്നിവ ചതച്ച് എടുത്തത്‌)
മല്ലിപൊടി -രണ്ടു ടേബിള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടീ സ്പൂണ്‍
ചിക്കന്‍ മസാല -രണ്ടു ടീ സ്പൂണ്‍
കുരുമുളക് -10 -15 എണ്ണം
തേങ്ങ -അര മുറി
തക്കാളി -ചെറുതായി അരിഞ്ഞത് ഒരെണ്ണം
മല്ലിയില -ചെറുതായി അരിഞ്ഞത്
കറി ലീഫ് ,കടുക് വറ്റല് മുളക്
മഞ്ഞള്‍ പൊടി-ഒരു ടീ സ്പൂണ്‍
കടുക് ,വറ്റല് മുളക് ,കറി ലീഫ് എന്നിവ എണ്ണയില്‍ ഇട്ടതിനു ശേഷം സവോള അരിഞ്ഞത്‌ ,പച്ചമുളക് ,ഇട്ടു നന്നായി വഴറ്റുക, ,അതില്‍ ചതച്ചു വച്ചിരിക്കുന്ന മിക്സ്‌
(വെളുത്തുള്ളി ,ഇഞ്ചി ,പട്ട ഗ്രാമ്പൂ ,bay ലീഫ് ,ഏലക്കായ ,പെരുംജീരകം ,നല്ലജീരകം,cheriya ulli } ഇട്ടു വഴറ്റുക ,അതില്‍ മഞ്ഞള്‍പൊടി , മല്ലിപൊടി ,മുളക് പൊടി ,എന്നിവ ഇട്ടു നന്നായി വഴറ്റി ചിക്കന്‍ കഷ്ണങ്ങളും ഇട്ടു വഴറ്റുക ,ചിക്കന്‍ മസാലയും ചേര്‍ത്ത് ഇളക്കി ചെറു തീയില്‍ അടച്ചു വെക്കുക.അഞ്ചു മിനിറ്റ് ഇടവിട്ട്‌ നന്നായി ഇളക്കി കൊടുക്കണം .തേങ്ങയും കുരുമുളകും ചതച്ചു എടുക്കണം ,അത് ഇതില്‍ ചേര്‍ത്ത് തോരന്‍ തട്ടിപോത്തി വെക്കുന്നത് പോലെ ചെറു തീയില്‍ 20 മിനിറ്റ് വെക്കണം ,ഇടയ്ക്കിടെ ഇളക്കി വീണ്ടും തട്ടിപോത്തി വെക്കണം .തേങ്ങ ചെറുതായി മൊരിഞ്ഞു വരുമ്പോള്‍ തക്കാളി അരിഞ്ഞതും ചേര്‍ത്ത് അഞ്ചു മിനിറ്റു അടച്ചു വെക്കണം .(,ഇതില്‍ മല്ലിയില ചേര്‍ക്കാം ,എനിക്ക് മല്ലിയില നാടന്‍ വിഭവങ്ങള്‍ക്കും നല്ലതായി തോന്നുന്നു)


ഇത് തിരുവനന്തപുരംകാരുടെ ചിക്കന്‍ തേങ്ങ കുരുമുളക് ചതച്ചത് എന്നാണ് എന്‍റെ mother inlaw പറഞ്ഞത് ,എന്തായാലും അമ്മ ഇതുണ്ടാക്കിയ ദിവസം എനിക്ക് ടേസ്റ്റ് ചെയ്യാന്‍ കിട്ടിയില്ല ,പിന്നെ നാലു കൊല്ലത്തിനു ശേഷം സൗദിയില്‍ വെച്ച് ഒന്ന് ഉണ്ടാക്കി നോക്കി ................ഇതില്‍ ചിക്കെനെക്കാള്‍ രുചി അതിലെ തേങ്ങകൂട്ടിനു ആണ് .മോരുകൂട്ടാനും ചോറും,അല്ലെങ്ങില്‍ ചപ്പാത്തിയുടെ കൂടെയും ഇത് നല്ലതാണു..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم