ഗര്ളിക് ലെമണ്‍ റൈസ് 
By : Sherin Mathew
കഴിഞ്ഞ ദിവസം ചെയ്ത പോസ്റ്റിനു കൂടെയുള്ള ലെമണ്‍ റൈസ് ചോദിച്ചു ഒരുപാടുപേർ എനിക്ക് ഇൻബോക്സിൽ മെസ്സേജ് ഇട്ടിരുന്നു - ആ പോസ്റ്റിനു താഴെയും കമന്റായി ചോദിച്ചിരുന്നു 

നിങ്ങൾ പ്രതീക്ഷിച്ചേക്കാവുന്ന റെസിപി അല്ല ഇത് എന്ന് ഞാൻ ഖേദപൂർവ്വം അറിയിച്ചു കൊള്ളട്ടെ 

ഇത് ഒരു ബെയിസ് റൈസ് ആണ് - ഇതിനു മേൽ പലതരം ലെയറുകൾ കോമ്പിനേഷനുകൾ ചേർത്ത് ഒരു വിഭവം ഉണ്ട്. അതിൽ നിന്നും റൈസ് മാത്രം ഞാൻ ഇവിടെ ചേർക്കുന്നു.

ഇന്ന് കൊത്തു കോഴി ഉണ്ടാക്കിയതിനാൽ റൈസ് ഒന്ന് ലെയർ ചെയ്യാം എന്ന് കരുതി.

അതിലേക്കു അവോകാടോ ചട്ണി കൂടി (അവോകാടോ + സോള്ട്ട് + ലെമണ്‍ ജ്യൂസ് + കൊറിയാണ്ടെർ ലീവ്സ്‌ (മല്ലിയില) അരച്ച പേസ്റ്റ് + ഫ്രഷ്‌ ക്രീം - ഇതെല്ലം കൂടി മിക്സ്‌ ചെയ്തത്) ഉണ്ടാക്കി. ഒരു ലെയർ ലെമണ്‍ റൈസ്, അതിനു മേലെ ഒരു ലെയർ ചട്ണി അതിനു മുകളിൽ ചിക്കൻ പിന്നെ ഒരു ലെയർ റൈസ് - ഇങ്ങനെ ലെയർ ചെയ്തതാണ് ചിത്രത്തിൽ. അവോകാടോ പേസ്റ്റ് അല്പം ബ്രൌണ്‍ ആയി (ആപ്പിൾ ഓക്സിഡൈസ്‌ ആകുന്ന പോലെ)

അപ്പോൾ റൈസ് ഉണ്ടാക്കുന്ന രീതി
അരി - 2 കപ്പ്‌ (ഞാൻ ജീരകശാല അരിയാണ് ഉപയോഗിച്ചത് - ബാസ്മതി അരി ഉപയോഗിക്കാം)

ബട്ടർ - 2 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി - 6 എണ്ണം നുറുക്കിയത്
നാരങ്ങ നീര് - 2 നാരങ്ങ
മാഗ്ഗീ ചിക്കൻ സ്റോക്ക് ക്യുബ് - 1 (ചിക്കൻ വെന്ത വെള്ളമായാലും മതി - 1/2 ടി കപ്പ്‌)
മഞ്ഞള്പൊടി - 1/2 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
പാര്സ്ലീ ഇല അരിഞ്ഞത് - 1 പിടി (ഇത് കിട്ടാനില്ലത്തവർ തല്ക്കാലം മല്ലിയില കൊണ്ട് തൃപ്തി പെടുക - രണ്ടും രണ്ടാണ്, രണ്ടു രുചിയും)
വെള്ളം - 4 കപ്പ്‌

തയ്യാറാക്കുന്ന രീതി

ഒരു കുഴിഞ്ഞ പാത്രത്തിൽ ബട്ടർ ഇട്ടു അതിലേക്കു വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇനി ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് ചേർക്കുക. ഉപ്പും മഞ്ഞളും ചേർത്ത് ഇതിലേക്ക് ചിക്കൻ സ്റോക്ക് ക്യൂബ് തിരുമ്മി ചേർക്കുക. വെള്ളം ഒഴിച്ച് തിളക്കുമ്പോൾ അരി ചേർത്ത് വറ്റിക്കുക.

പാര്സ്ലി ഇലയും ബാക്കി നാരങ്ങ നീരും ചേർത്ത് ഇളക്കി എടുക്കുക

ലെമണ്‍ റൈസ് തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم