By : Sree Harish
ആവശ്യമുള്ള സാധനങ്ങൾ
**********************************
ചീര അരിഞ്ഞത് - 2 കപ്പ്
വെള്ള കടല കുതിർത്തു വേവിച്ചത് 1 കപ്പ് - (കാനിൽ കിട്ടുന്ന കടല കുതിർക്കേണ്ട )
മസൂർ ദാൽ വേവിച്ചത് - 1/2 കപ്പ് ( ഇല്ലെങ്കിൽ പയർ പരിപ്പ് )
ഉരുള ക്കിഴങ്ങ് -1
കോവക്ക-8
കാരറ്റ് -1
കുമ്പളങ്ങ കഷ്ണങ്ങൾ ആക്കിയത്
സവാള -1
ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത്- 1 Tb സ്പൂണ്‍
തക്കാളി -2 ഇടത്തരം
ജീരകം -1 പിഞ്ച്
മഞ്ഞൾപ്പൊടി -അല്പ്പം
മുളകുപൊടി -1 Tbspoon
മല്ലിപ്പൊടി -1 Tbspoon
പെരുംജീരകം പൊടിച്ചത് - 1/ 2 Tspoon
ഗരം മസാല - ഒരു പിഞ്ച് (optional )
മല്ലിയില
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം.
******************************
ഉള്ളി, തക്കാളി, ഇഞ്ചി,പച്ചമുളക് ,വെളുത്തുള്ളി ഏവ ഒഴികെ ബാക്കി പച്ചക്കറികൾ ഉപ്പും മഞ്ഞളും ചേർത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക്ക.
പാനിൽ അല്പ്പം എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ജീരകം ഇടുക കരിയാതെ നോക്കണം . പെട്ടെന്നു തന്നെ അതിലേക്കു ചെറുതായി അറിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്ക്കണം ഒന്ന് വഴണ്ട് കഴിഞ്ഞു. ( ബ്രൌണ്‍ നിറം ആകണമെന്നില്ല) ഇഞ്ചി,വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്തിളക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്ക്കാം . തക്കാളി നന്നായി വെന്തു ചേരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി,പെരുംജീരകം പൊടി എന്നിവ ചേർക്കാം നന്നായി മിക്സ് ചെയ്തിട്ട് ഇതിലേക്ക് നമുക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും കടലയും ചേര്ക്കാം.പച്ചക്കറികളും കടലയും,ഉള്ളി തക്കാളി കൂട്ടും നന്നായി യോജിപ്പിച്ചതിലേക്കു ചീര ചേർത്ത് 1 മിനിറ്റ് കുക്ക് ചെയ്യാം. ഇതിലേക്ക് നമുക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പും ചേർത്ത് മല്ലിയില്ല തൂവി എടുക്കാം.
രുചികരവും പോഷക സമ്പുഷ്ട്ടവുമായ വെജ് കറി റെഡി. ചപ്പാത്തിയുടെ കൂടെയോ വൈറ്റ് റൈസ്ൻറെ കൂടെയോ സെർവ് ചെയ്യാം. നന്ദി സുഹൃത്തുക്കളെ !.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes