ചിക്കൻ മോമോസ് (Chicken Momos)
By : Anu Thomas
മോമോസ് മുൻപ് ഇവിടെ പോസ്റ്റ്‌ ചെയ്തിട്ട് ഒരു 2 വർഷം ആയി. കുറെ ദിവസം മുൻപ് Mr. Nisikanth Gopi പോസ്റ്റ്‌ ചെയ്തപോ മുതൽ ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചിട്ട് 'എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ' എന്ന് പറയുന്ന പോലെ ഇപ്പോഴാ സാധിച്ചത്. അപോ റെസിപി നോക്കാം.

ചിക്കൻ - 250 ഗ്രാം( വേവിച്ചു കൊത്തി അരിഞ്ഞത് ) / (പനീർ , ക്യാബേജ്, കൂണ്‍,ക്യാരറ്റ്, ക്യപ്സികം - വെജ് മോമോ)
സവാള - 1
പച്ച മുളക് - 2
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി - 4
സോയ സോസ് - 1 ടീ സ്പൂണ്‍
കുരുമുളക് പോടീ - 1/2 ടീ സ്പൂണ്‍

1.ഒരു കപ്പ്‌ മൈദാ വെള്ളവും ഉപ്പും ചേർത്ത് സോഫ്റ്റ്‌ ആയി കുഴച്ചു മാവു പരുവത്തിലാക്കി അര മണികൂര് അടച്ചു വെക്കുക.

2.സവാള , പച്ച മുളക് , ഇഞ്ചി , വെളുത്തുള്ളി കൊത്തി അരിഞ്ഞു വെക്കുക. ഇതെല്ലാം കൂടി ചിക്കൻ,സോയ സോസ്, കുരുമുളക് പൊടിയും, ഉപ്പും ചേർത്ത് മിക്സ്‌ ചെയ്തു വെക്കുക.(വെജ് മോമോ ആണെങ്കിൽ ചിക്കെന് പകരം തന്നിരിക്കുന്ന പച്ചകറികൾ അരിഞ്ഞു ചേർക്കുക )

3.മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി വട്ടത്തിൽ പരത്തി എടുക്കുക. നടുക്ക് ഫില്ലിംഗ് വച്ച ശേഷം ഒരു വശം ഞൊറിഞ്ഞു മറ്റേ വശവുമായി ഒട്ടിച്ചു ചേർക്കുക. ആവിയിൽ 10 മിനിറ്റ് വേവിച്ചു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم