ചിക്കൻ റോസ്റ്റ് (Chicken Roast)
By Anu Thomas
ചിക്കൻ - 1 കിലോ 
സവാള - 2
തക്കാളി - 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
മല്ലി പൊടി - 1.5 ടീ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
ഗരം മസാല - 1 ടീ സ്പൂണ്‍

പാനിൽ എണ്ണ ചൂടാക്കി ഉള്ളി ബ്രൌണ്‍ ആകുന്ന വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില ചേർക്കുക. മഞ്ഞൾ , മല്ലി , മുളക് ,കുരുമുളക് , ഗരം മസാല പൊടികൾ ചേർത്ത് ഇളക്കുക. തക്കാളി അരിഞ്ഞതും, 1/4 കപ്പ്‌ വെള്ളവും ചേർത്ത് ഇളക്കി അടച്ചു വച്ച് വേവിക്കുക.ചിക്കൻ കഷണങ്ങൾ ചേർത്ത്
മസാല നന്നായി ചേർത്ത് ഇളക്കി അടച്ചു വേവിക്കുക.ഇടയ്ക്കു ഇളക്കി കൊടുക്കുക.വെന്തു കഴിഞ്ഞാൽ തുറന്നു വെള്ളം വറ്റുന്ന വരെ വച്ച ശേഷം ഓഫ്‌ ചെയ്യുക. മല്ലിയില അരിഞ്ഞു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم