Honey Chicken 
By : Sree Harish
നമുക്ക് പെട്ടെന്നുണ്ടാക്കാവുന്ന ഒരു fancy ചിക്കൻ recipe 
ചിക്കൻ - 1/2kg ( ചെറിയ കഷ്ണങ്ങൾ ആക്കിയത് )
കോണ്‍ flour - 1 Tb സ്പൂണ്‍ 
സോയ്‌ സോസ് - 2 Tb സ്പൂണ്‍
മുട്ട -1
കുരുമുളക് പൊടി - 1T സ്‌പൂണ്‍
All purpose flour/ മൈദ
For Final Sauce.
**********************
സോയ സോസ് -2 Tb spoon
വിനഗർ - 1 T spoon
ഹണി -2 Tb സ്പൂണ്‍
ഇഞ്ചി & വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
ഉള്ളി, കാപ്സികം - ചതുര കഷ്ണങ്ങൾ ആക്കിയത്
ചില്ലി സോസ് - 1 Tb spoon ( എരിവു ആവശ്യമെങ്കിൽ )( Optional )
സ്പ്രിംഗ് ഒനിയൻ
വെജിറ്റബിൾ ഓയിൽ

ആദ്യം സോയ്‌ സോസും കുരുമുളകുപൊടിയും മുട്ടയും കൂടി നന്നായി യോജിപ്പിക്കുക കഷ്ണങ്ങൾ ആയി മുറിച്ച ചിക്കനിലേക്ക് ചേർത്തിളക്കുക . ഒരു ടേബിൾ സ്പൂണ്‍ കോണ്‍ ഫ്ളൌർ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക .
ഒരു പ്ലേറ്റിൽ മൈദാ മാവ് എടുത്ത് അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി പുരട്ടിയെടുക്കുക . മൈദ കവർ ചെയ്ത ചിക്കൻ പീസുകൾ വേറൊരു പ്ലേറ്റിൽ വെക്കുക .
എണ്ണ നന്നായി ചൂടായ ശേഷം ചിക്കൻ ഫ്രൈ ചെയ്തു എടുക്കുക .
ഒരു പാത്രത്തിൽ സോയ്‌സോസും വിനാഗിരിയും ഹണിയും നന്നായി യോജിപ്പിക്കുക.
ഒരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി അതിലേക്കു ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റുക . ഇതിലേക്ക് ഉള്ളിയും കാപ്സികവും ചേർക്കുക . ഒന്നു വഴണ്ട ശേഷം മിക്സ്‌ ചെയ്ത സോസ് ചേർക്കാം. ഒന്ന് ചൂടായ ശേഷം അല്പ്പം കോണ്‍ ഫ്ളൌർ ചേർത്ത് ഇളക്കുക . ഗ്രേവി തിക്ക് ആകും .എരിവ് ആവശ്യമുള്ളവർക്ക് ചില്ലി സോസ് ചേർക്കാം . ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ പീസുകൾ ചേർത്ത് ഇളക്കുക.സോസ് നന്നായി ചിക്കനിൽ പുരണ്ടിരിക്കണം . സ്പ്രിംഗ് ഒനിയനും വറുത്ത എള്ളും ചേർത്ത് അലങ്കരിക്കാം.നൂഡിൽസിൻറെ കൂടെയോ ഫ്രൈ ഡ്‌ റൈസിന്റെ കൂടെയോ കഴിക്കാം. Thanks 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم