നെയ്‌ മീൻ റോസ്റ്റ് ( kingfish roast )
By: Sharna lateef
പതിവ് കറികളിൽ നിന്നും ഫ്രൈയിൽ നിന്നും വ്യത്യസ്തമായി മീൻ റോസ്റ്റ് ആക്കിയാലോ .ചപ്പാത്തിയുടെ കൂടെയും റൈസ് ന്റെ കൂടെയും ഉഗ്രൻ ആണ് ..പ്രത്യേകിച് ghee റൈസ് .
അപ്പോൾ തുടങ്ങാം അല്ലേ ..

നെയ്‌ മീൻ - 6 കഷ്ണം
മുളകുപൊടി
മഞ്ഞൾപൊടി
കുരുമുളകുപൊടി
നാരങ്ങ നീര് - അര ടി സ്പൂണ്‍
ഉപ്പു
ആദ്യം മീൻ കഷ്ണങ്ങളിൽ ഇത്രേം പുരട്ടി അര മണിക്കൂർ വെച്ച ശേഷം 2 സ്പൂണ്‍ ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തു
മാറ്റുക .( മുക്കാൽ ഭാഗം വേവിച്ചാൽ
മതി )

സവോള അരിഞ്ഞത് - 2 വലുത്
ഇഞ്ചി അരിഞ്ഞത് - 1 കഷ്ണം
വെളുത്തുള്ളി അരിഞ്ഞത് - 6 അല്ലി
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
തക്കാളി അരിഞ്ഞത് - ഒരു വലുത്
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
മല്ലിപ്പൊടി - അര ടി സ്പൂണ്‍
കാശ്മീരി മുളകുപൊടി - 1 ടി സ്പൂണ്‍
കുരുമുളകുപൊടി - അര ടി സ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെള്ളം - അര കപ്പ്‌
ഫിഷ്‌ ഫ്രൈ ചെയ്ത അതേ പാനിൽ
തന്നെ ആവശ്യമെങ്കിൽ ഒരു സ്പൂണ്‍
ഓയിൽ കൂടി ചേർത്ത് സവോള വഴറ്റുക .സവോള ഒന്ന് വഴന്ന ശേഷം ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,കറി വേപ്പില ചെർക്കുക .തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിനു ഉപ്പും ചേർക്കുക .പൊടികൾ ഓരോന്നായി ചേർത്ത് നന്നായി വഴറ്റിയ ശേഷം വെള്ളം ചേർക്കാം .വെള്ളം തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച മീൻ ചേർത്ത് മസാല പൊതിഞ്ഞു ഒരഞ്ചു മിനിറ്റ് വേവിക്കുക .ഇടയ്ക് തിരിച്ച് ഇട്ടു കൊടുക്കണം .വെള്ളം നന്നായി വറ്റി മീനിൽ മസാല നന്നായി പിടിച്ച ശേഷം തീ ഓഫ്‌ ചെയ്യാം ...നല്ല tasty ആണ് ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم