ചക്കയുടെ സീസൺ ആയി വരുന്നതു കൊണ്ട് നാട്ടുന്ബുറത്തൊക്കെ ഇഷ്ടം പോലെ കൊത്തച്ചക്ക കിട്ടും . ഇത് എന്റെ ആന്റി വെച്ച ഒരു വിഭവമാണ്. ശ്രമിച്ചു.. നോക്കൂ.

Recipie By - ഷീലു ഷാജി

a. കൊത്തച്ചക്ക - 250g
b. തേങ്ങ - അരമുറി
c. വെളുത്തുള്ളി - മൂന്ന് അല്ലി
d. കാന്താരി - ആവശൃത്തിന്
e. ചുമന്നുള്ളി - മൂന്ന് എണ്ണം
f. ജീരകം - ഒരു നുള്ള്
g. മഞ്ഞൾ - ഒരു ടീസ്പൂൺ
h. കറിവേപ്പില
e. ഉപ്പ്

1. കൊത്തച്ചക്ക കറ കളഞ്ഞ് വൃത്തിയാക്കിയത് ചെറിയ കഷണങ്ങളായി മുറിക്കുക.

2. കഷണങ്ങൾ ആവശൃം പോലെ ഉപ്പ് ചേർത്ത് ആവിയിൽ വേവിക്കുക. (അധികം വെള്ളം ചേർത്തു വേവിച്ചാൽ കുഴഞ്ഞു പോകാനിടയുണ്ട് )

3. b - h ചേരുവകൾ അരകല്ലിൽ ചതച്ചെടുക്കുക.

4. ചീനചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു വറുക്കുക. ( കടുകിന് പകരം അരിയോ ഉഴുന്നോ വറുത്താലും മതി ).

5. വേവിച്ച കൊത്തച്ചക്കയും അരപ്പും ചീനചട്ടിയിലിട്ട് 15 മിനിറ്റ് ഉലർത്തിയെടുക്കുക.

(വേവിച്ചപ്പോൾ ഉപ്പ് ചേർത്തതു കൊണ്ട് ആവശൃമാണെന്കിൽ മാത്രം വീണ്ടും ചേർത്താൽ മതിയാകും.)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم