നമുക്കൊരു വിദേശി ട്രൈ ചെയ്താലോ ?


ഗുലാഷ്.
By : Sree Harish


ബീഫ് ചെറിഷ്ണങ്ങൾ - 1/ 4 kg
ബട്ടർ/ ഓയിൽ -2 ടേബിൾ സ്പൂണ്‍
ഉള്ളി -1
റ്റൊമറ്റൊ പേസ്റ്റ് -3 ടേബിൾ സ്പൂണ്‍ (രണ്ടു തക്കാളി തിളച്ചവെള്ളത്തിൽ 3 മിനിട്ട് വേവിച്ചു skin മാറ്റി തണുത്ത ശേഷം മിക്സിയിൽ അടിച്ചെടുത്തു വീട്ടിൽ തന്നെ തയ്യാറാക്കാം )
പാപ്രിക / മുളക് പൊടി -1/ 2 ടി സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -1 ടി സ്പൂണ്‍
കുരുമുളക് പൊടി -1/ 2 ടി സ്പൂണ്‍
ചിക്കൻ ബ്രോത്ത്‌ / ചെറിയ ചൂടുവെള്ളം -1/ 2 കപ്പ്‌
ഉപ്പ്
ബേ ലീഫ് -1
ഇറ്റാലിയൻ സീസോണിംഗ് - 1 ടി സ്പൂണ്‍ (optional )
പാനിൽ ബട്ടർ / ഓയിൽ ചൂടാക്കി ബീഫ് കഷ്ണങ്ങൾ ഒന്ന് മൊരിച്ചെ ടുത്തു മാറ്റിവെക്കാം .അതേ പാനിൽ തന്നെ ഉള്ളി അരിഞ്ഞത് ഒന്ന് വഴറ്റി paprika / മുളക് പൊടിയും കുരുമുളക് പൊടിയും ഉപ്പും മൊരിചെടുത്ത ബീഫിൻറെ കൂടെ ചേർത്ത് വെളുത്തുള്ളിയും റ്റൊമറ്റൊ സോസുംചിക്കൻ ബ്രോത്ത്‌ / ചെറിയ ചൂടുവെള്ളവും ചേർത്ത് ചുവടു കട്ടിയുള്ള പാത്രത്തിലോ slow കുക്കർലോ low flamil 2 മണിക്കൂർ വേവിച്ചെടുത്തുബേലീഫും ഇറ്റാലിയൻ സീസനിംഗ് ചേർത്ത് വാങ്ങാം .
പാസ്തയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു വിഭവം . Thank you all !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم