കപ്പ ബിരിയാണി.
By : Siji Vijayan
കപ്പ - ഒരു കിലോ
ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ
ഇഞ്ചി ചതച്ചത് - 1 കഷണം
വെളുത്തുള്ളി ചതച്ചത് – 1 തുടം / കുടം
സവാള വലുത് - 2 എണ്ണം
ചുവന്നുള്ളി – 5–6 എണ്ണം
മല്ലിപ്പൊടി – 2 ടേബിള് സ്പൂണ്
മുളകുപൊടി - 1 ടേബിള് സ്പൂണ്
മഞ്ഞള്പ്പൊിടി – 1/2 ടീസ്പൂണ്
ഇറച്ചി മസാലപ്പൊടി - 2 ടേബിള് സ്പൂണ്
കുരുമുളക് - 1 ടീസ്പൂണ്
ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്
ഉപ്പ്, കറിവേപ്പില,വെളി
ച്ചണ്ണ , കടുക് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി പാകത്തിന് ഉപ്പു, 1/2 ടേബിള് സ്പൂണ് മുളക് പൊടി , 1 ടേബിള് സ്പൂണ് മല്ലിപ്പൊടി , അര ടീസ്പൂണ് കുരുമുളക് പൊടി , 1/4 ടീസ്പൂണ് മഞ്ഞള് പൊടി, അര ടീസ്പൂണ് ഗരം മസാല എന്നിവ തിരുമ്മി അര മണിക്കൂര് വെക്കുക.
അതിനു ശേഷം 20 മിനുട്ട് മീഡിയം തീയില് കുക്കറില് വെള്ളം ചേർക്കാതെ വേവിക്കുക.
ഇനി കപ്പ നുറുക്കി ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക.
ഫ്രയിംഗ് പാനില് ആവശ്യത്തിനു എണ്ണ ചൂടാക്കി സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി ബാക്കിയിരിക്കുന്ന മസാലകള് എല്ലാം ചേർത്തു നന്നായി മൂപ്പിച്ചെടുക്കുക.
വേവിച്ചു വെച്ചിരിക്കുന്ന ബീഫും , വഴറ്റി വെച്ചിരിക്കുന്ന മസാലക്കൂട്ടും കപ്പയിലേക്ക് ചേർത്തു നന്നായി ഇളക്കി ചെറു തീയില് 15-20 മിനുട്ട് മൂടി വെച്ച് വേവിക്കുക. ബീഫിന്റെ നെയ്യും, എല്ലിലെ മജ്ജയും ഉരുകി കപ്പയില് ചേരണം. അതാണ് രുചി.
ഒരു ഫ്രയിംഗ് പാനില് ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച് കപ്പയിലേക്ക് ചേർത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.
നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes