ഓഡ്സ്
By : Vijaya Kumar
നമ്മുടെ ഭക്ഷണ ക്രമത്തിൽ ഇപ്പോൾ ഓഡ്സിനു വളരെ പ്രധാന പങ്കുണ്ട് 
പലരും പല വിധത്തിൽ പാചകം ചെയ്തത് നാം കണ്ടു. ബഹുപൂരിപക്ഷവും പാലിൽ മധുരം ചേർത്തുണ്ടാക്കിയതാണു അതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിൽ പരീക്ഷിച്ചു നോക്കിയത് ഇവിടെ പങ്കുവയ്ക്കുകയാണ് 
കോഴിയോ മട്ടനോ വേകിച്ച വെള്ളം (Chicken or mutton stock) ഒന്നരകപ്പ് തിളയ്ക്കുമ്പോൾ (ഇനി അതില്ലെങ്കിൽ മേഗ്ഗി ക്യൂബ് ഒരു കഷ്ണം ഒന്നരകപ്പ് വെള്ളത്തിൽ തിളപ്പിയ്ക്കുക മേഗ്ഗി ക്യൂബിൽ ഉപ്പു ഉള്ളതുകൊണ്ടു നോക്കിയതിനു ശേഷം ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക) മൂന്നോ നാലോ സ്പൂൺ ഓഡ്സ് ചേർത്ത് അഞ്ചു മിന്നിട്ട് വേകിയ്ക്കുക ഉപ്പു പാകത്തിന് ചേർക്കുക കുറുകി വരുമ്പോൾ ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ചിളക്കുക
ചെറു ചൂടോടുകൂടി വിളമ്പുക
ഒരു കഷ്ണം നാരങ്ങ കൂടി പിഴിഞ്ഞൊഴിചാൽ.........
ഒന്ന് പരീക്ഷിച്ചു നോക്കുക.......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم