റവ ഊത്തപ്പം
റവ -1 കപ്പ്
അരി പൊടി -2 സ്പൂണ്‍
യോഗര്‍ട്ട് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
സോഡാപൊടി- 3-4 pinch
കാരറ്റ് ,കാബേജ്,തക്കാളി ,സവാള -1/2 കപ്പ്
പച്ച മുളക് -2/കാപ്സിക്കം(1/2)
മുളക് പൊടി
മല്ലി പൊടി ,ഗരം മസാല
റവ,അരി പൊടി എന്നിവ യോഗര്‍ട്ട് ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ട് കട്ട ഇല്ലാതെ ഇളക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും 3 നുള്ള് സോഡാപൊഡിയൂം ചേര്‍ത്ത് ദോശ മാവിന്റെ കട്ടിയില്‍ കലക്കി 15 മിനിട്ട് വക്കുക .
കാരറ്റ് ,കാബേജ്,സവാള ,പച്ച മുളക്( കാപ്സിക്കം ഉണ്ടെന്കില്‍ അതും) ചെറുതായി കൊത്തി അരിഞ്ഞ് കാല്‍ സ്പൂണ്‍ മുളക് പൊടി,കുറച്ച് മല്ലി പൊടി ,3 നുള്ള് ഗരം മസാല കുറച്ച് ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക(മാവില്‍ ഉപ്പ് ചേര്‍ത്തതു കൊണ്ട് കുറച്ച് ഇട്ടാല്‍ മതി)
പാന്‍ അടുപ്പത്ത് വച്ച് ചൂടാകുബോള്‍ മാവൊഴിക്കുക അതിനു മുകളില്‍ മിക്സ് ചെയ്തു വച്ച വെജിറ്റബിള്‍സ് ചേര്‍ക്കുക കുറച്ച് എണ്ണ ദോശക്ക് ചുറ്റും ഒഴിച്ച് ഒരു ചട്ടൂകം കൊണ്ട് ദോശക്കു മേളില്‍ വച്ച വെജിറ്റബിള്‍സില്‍ അമര്‍ത്തി കൊടുക്കുക.ദോശ മൊരിഞ്ഞു വരുബോള്‍ മറിച്ചിട്ട് വേവിക്കുക .കുട്ടികള്‍ക്ക് ഉണ്ടാക്കുബോള്‍ എണ്ണക്കു പകരം ബട്ടര്‍/നെയ്യോ ചേര്‍ത്ത് ഉണ്ടാക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes