കിളിക്കൂട്
By : Arathi Pramod
തനി മലബാര്‍ വിഭവമാണ് കിളിക്കൂട്.
ചേരുവകള്‍
*****************
കാടമുട്ട- 10എണ്ണം
ഉരുളക്കിഴങ്ങ്-1(വലുത്) (ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച ശേഷം ഉടചെടുത്തത്)
മുട്ട-2 എണ്ണം
കോണ്‍ ഫ്ലോര്‍ -1tbspn
സവാള-1
പച്ചമുളക് -2എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഓരോ tspn വീതം
ചിക്കന്‍-ഒന്നര കപ്പ്‌(എടുത്തതവേവിച്ചു വളരെചെറുതായി അടര്‍ത്തി്)

കറിവേപ്പില-ഒരു തണ്ട്
കുരുമുളക് പൊടി-1 tspn
ഗരം മസാലപ്പൊടി-അര tspn
മല്ലിപൊടി-1 tspn
മഞ്ഞള്‍പൊടി-കാല്‍ tspn
സേമിയ – ആവശ്യത്തിന്
വെളിച്ചെണ്ണ
പാകം ചെയ്യുന്ന രീതി
*****************************
കാടമുട്ട പുഴുങ്ങി തോട് കളഞ്ഞെടുക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റിയെടുക്കുക.ഒപ്പം തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക.ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം പോടികളെല്ലാം ചേര്‍ത്ത് പച്ചമണം മാറ്റിയെടുക്കുക.ശേഷം ചിക്കനും ഉടച്ചു വച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് ഇളക്കിയെടുക്കുക.കയ്യില്‍ ഉരുട്ടിയെടുക്കാന്‍ പാകത്തിന് എല്ലാം കൂടി ഇളക്കി യോജിപ്പിചെടുക്കണം.ഇ കൂട്ട് തണുക്കാന്‍ അനുവദിക്കുക.
ഒരു പാത്രത്തില്‍ 2 മുട്ടയും ഒരു tbspn കോണ്‍ ഫ്ലോറും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടിച്ചു വയ്ക്കുക.സേമിയ ചെറുതാക്കി തയാറാക്കി വയ്ക്കുക.
ഇനി ആദ്യം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കുറച്ചായി എടുത്ത് കാടമുട്ട അതിനുള്ളില്‍ വച്ച് മുട്ടക്കൂട്ടില്‍ മുക്കിയെടുത്ത ശേഷം സെമിയയില്‍ പൊതിഞ്ഞെടുക്കുക. വെളിച്ചെണ്ണയില്‍എല്ലാ കാടമുട്ടയും ഇങ്ങനെ പൊതിഞ്ഞെടുത്. വറുത്ത് കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم