പുട്ടും കടലയും (Puttu & Kadala)
By : Anu Thomas
പുട്ട് ഉണ്ടാക്കാൻ അറിയാമല്ലോ അല്ലെ? കടല കറി പല രീതിയിൽ ഉണ്ടാക്കാം. തേങ്ങ വറുത്തരച്ചു ഉണ്ടാക്കിയാൽ ടേസ്റ്റ് കൂടും.
കടല - 1.5 കപ്പ്
സവാള - 1
ചുമന്നുള്ളി - 5
പച്ച മുളക് - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മുളക് പൊടി - 1 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടേബിൾ സ്പൂണ്‍
ഉണക്ക മുളക് - 2
1.കടല 4- 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വേവിച്ച വെള്ളം മാറ്റി വെക്കുക.
2.ഒരു ടീ സ്പൂണ്‍ എണ്ണ ചൂടാക്കി 1/4 ടീ സ്പൂണ്‍ പെരും ജീരകം , 2 ഏലക്ക, ഒരു കഷണം പട്ട,1/2 ടീ സ്പൂണ്‍ കുരുമുളക്, 3 ഗ്രാമ്പു ,1 തക്കോലം ചേർത്ത് കുറച്ചു കഴിഞ്ഞു 3 ചുമന്നുള്ളി കൂടി ചേർക്കുക. 1 മിനിറ്റ് കഴിഞ്ഞു 3/4 കപ്പ് തേങ്ങ കൂടി ചേർത്ത് വറുത്ത ശേഷം തണുക്കുമ്പോൾ അരച്ച് എടുക്കുക.
3.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, വറ്റൽ മുളക് ചേർത്ത് സവാള , ചുമന്നുള്ളി , പച്ച മുളക് , കറി വേപ്പില ചേർക്കുക ഒന്ന് വഴറ്റിയ ശേഷം മുളക് , മഞ്ഞൾ, മല്ലി പൊടികൾ ചേർത്ത് ഇളക്കി കടല വേവിച്ച വെള്ളം ചേർക്കുക. ഒന്ന് തിളക്കുമ്പോൾ അരപ്പും, കടലയും ചേർത്ത് പാകമാകുമ്പോൾ ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes