Stuffed Cheesy Chicken Ammachiyude Adukkala
Stuffed Cheesy Chicken
B: Ann Savio
ആവശ്യം ഉള്ള സാധനങ്ങൾ :-
ചിക്കൻ ബ്രസ്റ്റ്- medium one
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ഒന്നര ടീ സ്പൂണ്‍
നാരങ്ങ നീര് - 1 നാരങ്ങയുടെ
മൈദ- 1 സ്പൂണ്‍
മല്ലിയില- ഒരു പിടി കൊത്തിയരിഞ്ഞത്
ബ്രഡ് ക്രംസ്- ആവശ്യത്തിനു
മുട്ട - 1
ചീസ്- ഒരു സ്ലൈസ് ആയി അരിഞ്ഞതും പിന്നെ കുറച്ച് ചെറുതായി ചിരകിയതും. ( ഞാൻ ഉപയോഗിച്ചത് ചെടാർ ചീസേ ആണെ.. )
അപ്പൊ ഇനി ഞാൻ ഇതെങ്ങനെയാ ഉണ്ടാക്കിയെ എന്ന് പറയാം.
step 1. ചിക്കൻ ബ്രസ്റ്റു നടുവേ കീറി അതിൽ ഉപ്പും കുരുമുളക്‌ പൊടിയും നാരങ്ങാനീരും കൂട്ടിയ മിശ്രിതം പുരട്ടി 1 മണിക്കൂർ വെക്കുക.
step 2. ഇനി മുട്ട, 1/2 സ്പൂണ്‍ കുരുമുളക്‌ പൊടി, 1 സ്പൂണ്‍ മൈദ, 1 സ്പൂണ്‍ ബ്രീഡ്‌ ക്രംസ് ഇതൊക്കെ ചേർത്ത് നല്ലപോലെ ഇളക്കി സൈഡിൽ വെക്കുക.
step 3. മല്ലിയില, ബ്രഡ് ക്രംസ് , ചെറുതായി ചിരകിയ ചീസ് , ഒരു നുള്ള്‌ ഉപ്പും ചേർത്ത് ഇളക്കി വേറെ വെക്കുക.
4. ഇനി ചിക്കൻ എടുത്തു അതിൽ ചീസ് സ്ലൈസ് വെച്ച് മടക്കുക. എന്നിട്ട് മുട്ട മിശ്രിതത്തിൽ ( സ്റ്റെപ് 2) നല്ല പോലെ മുക്കി എടുത്ത് സ്റ്റെപ് 3 ലെ ചീസ് പൊടിയിൽ നല്ല പോലെ പൊതിഞ്ഞു എടുക്കണം.
പാചകം ചെയ്യേണ്ട വിധം:-
******************************
ഓവൻ 175 ഡിഗ്രില് 10 മിനിറ്റ് പ്രി ഹീറ്റ് ചെയ്യണം. എന്നിട്ട് ചിക്കൻ അതിന്റെ നടുവിൽ വെച്ച് 15 മിനുറ്റ് ഗ്രിൽ ചെയ്യണം. ചിക്കൻ നല്ല ബ്രൌണ്‍ കളർ ആയി വരുമ്പോ പുറത്തെടുക്കാം. നല്ല കൊതിയൂറുന്ന ചീസി ചിക്കൻ തയ്യാർ.ടോമടോ കെച്ചപ് കൂട്ടി കഴിക്കാം.. നല്ലൊരു ഹെൽത്തി വിഭവം ആണിത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم