തേങ്ങ ചേർക്കാത്ത ചീര പരിപ്പ് കറി 
By >> Ganga Nair
ചെറുപരിപ്പ് - 150 ഗ്രം
ചീര -- ഒരു പിടി
തക്കാളി --1
വെളുത്തുള്ളി - 3 എണ്ണം
കറിവേപ്പില
സവാള ചെറുത് -1എണ്ണം
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾ പൊടി -1/4 സ്പുൺ
മുളകുപൊടി - 3/4 സ്പൂൺ
കായം പൊടി -1/2 സ്‌പുൺ
നെയ്യ് --1സ്പൂൺ

ഉണ്ടാക്കുന്ന വിധം
---------------------------
ചെറുപരിപ്പ് നന്നായി വേവിക്കുക. അതിലേക്ക് ചിര ഇടുക, മഞ്ഞൾപൊടി, മുളകു പൊടി, ഉപ്പ് ചേർക്കുക.ഇവയെല്ലാം തിളച്ചു കഴിയുമ്പോൾ അതിലേക്ക് കായം ചേർക്കുക.
നെയ്യ് ചുടാ്ക്കി അതിലേക്ക് ,സവാളയും,തക്കാളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ഇട്ട് നന്നായി മൂപ്പിച്ച് അതിലേക്ക് ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم