നീർ ദോശ
By : Salvi Manish
രാവിലെ ഉണരുമ്പോഴാ ഒർക്കുന്നെ അയ്യോ ഇന്നലെ ഉഴുന്ന് അരച്ച് വച്ചില്ലല്ലോ, അപ്പത്തിനരച്ചു വച്ചില്ലല്ലോ എന്നൊക്കെ. ഈ സമയത്താണ് 'Neer Dosa' -യുടെ technic സൂത്രത്തിൽ ഉപയോഗിക്കാവുന്നത്. ഇതാവുമ്പോൾ നേരത്തെ അരച്ച് വയ്ക്കേണ്ട ആവശ്യവുമില്ല, എന്ത് കറിയുടെയും കൂടെ ചേരുകയും ചെയ്യും.
വറുത്ത അരിപ്പൊടി - 1 cup
ഉപ്പ് - ഒരു നുള്ള്
പെരും ജീരകം - ഒരു നുള്ള്
വെള്ളം
അറിപ്പോടിയിലേക്ക് അല്പം ഉപ്പും, പെരും ജീരകവും ചേർത്ത് ഇതിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം നന്നായി വേണം കേട്ടോ. നന്നായി എന്ന് പറഞ്ഞാൽ tap തുറന്നു പിടിച്ചാലും കുഴപ്പം ഇല്ല. മാവിന് തീരെ കട്ടിയില്ലാതെ, വെള്ളം പോലെ ഇരിക്കണം. എന്നിട്ട് നന്നായി ചൂടായ പാനിലേക്ക് എണ്ണ തേച്ച് , ഈ മാവ് കോരി ഒഴിക്കുക. ഒഴിച്ച ഉടനെ തന്നെ പാലപ്പത്തിന് ചുറ്റിക്കുന്നപോലെ പാൻ ഒന്ന് ചുറ്റിച്ചേക്കണം. അപ്പോൾ, നിറയെ ദ്വാരങ്ങളോട് കൂടി വല പോലെ ഇരിക്കും കോരിയൊഴിച്ച മാവ്. ഇത് കണ്ട് പേടിക്കേണ്ട. ഇങ്ങനെ തന്നെയാ ഇതിന്റെ പരുവം. ഇനി അല്പം തീ കൂട്ടി വച്ചോളു. ദോശയുടെ side അടർന്നു വരുന്ന പാകമാവുമ്പോൾ പതിയെ ചട്ടുകം കൊണ്ട് ഇളക്കിയെടുക്കുക. 'നീർ ദോശ' റെഡി ....ഇനി നല്ല veg /non-veg കറി കൂട്ടി ഒന്ന് കഴിച്ചു നോക്കിക്കേ..എന്നിട്ട് പറ എങ്ങനെ ഉണ്ടെന്ന്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم