''മീൻ കറി പോലൊരു ഏത്തക്കായ കറി 

ഞാനും ..ഉണ്ടാക്കി ''മീൻ ഇല്ലാതെ മീൻ കറി ''

ഏത്തക്കായ വലുത് 1
By : Preetha Mary Thomas

കുടംപുളി ചെറുത് 2
(കഴുകി അല്പം വെളളത്തിൽ ഇട്ട് വെക്കാം )
ചെറിയ ഉള്ളി 5
വെളുതുള്ളി 3
ഇഞ്ചി ചെറിയ ഒരു കഷ്ണം

മുളകുപൊടി 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ 1/2 ടീസ്പൂൺ
ഉലുവ ഒരു നുളള്
തേങ്ങ ചിരകിയത് 1 കപ്പ്
കറിവേപ്പില
ഉപ്പ്

നെയ്യ്മീൻ മനസ്സിൽ ധ്യാനിച്ച് ഏത്തക്കായ ഇടത്തരം വലുപ്പത്തിൽ നുറുക്കിയത് കഴുകി വാരി വെക്കാം...

ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക .....ഉലുവ മൂപ്പിക്കുക ,

ഉള്ളി ,ഇഞ്ചി ,വെളുതുള്ളി ഇവ നീളത്തിൽ അരിഞ്ഞത്,കറിവേപ്പില ഇവ ഓരോന്നായി വഴററുക ...
തീ കുറച്ച് പൊടികളും വഴറ്റുക...

ഏത്തക്കായ ,ഉപ്പ് ഇവ ചേർത്തിളക്കി ,
പുളി വെള്ളവും ചേർക്കാം...
തിള വരുമ്പോൾ തേങ്ങ നല്ലവണ്ണം അരച്ചെടുത്തത് ചേർത്ത് തിളച്ചു എണ്ണ തെളിയുമ്പോൾ വാങ്ങാം ....

നോയമ്പുക്കാലത്ത് പറ്റിയ കറിയാണ്...
നോയമ്പ് നോക്കുന്നില്ല ..എന്കിൽ
ഉണക്കസ്രാവ് ,ഉണക്കചെമ്മീൻ ,ഒക്കെ ചേർത്തുണ്ടാക്കിയാൽ .എന്താ സ്വാദ് ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم