പഴം നിറച്ചത് 
By : Saiju Alex
ആവശ്യമുള്ള സാധനങ്ങള്,,,,,,,,,,,,,,
ഏത്തപ്പഴം - 5 എണ്ണം
പഞ്ചസാര - 50 ഗ്രാം
തേങ്ങാ ചിരകിയത് - അരമുറി
ഏലക്കാ - 5 എണ്ണം
കശുവണ്ടി - 5 എണ്ണം ചെറിയ കഷണങ്ങളാക്കി പൊടിച്ചത്
കിസ്മിസ് - 10 എണ്ണം
മൈദ - 20 ഗ്ഗ്രാം
എണ്ണ - വറുക്കാന് ആവശ്യത്തിന്
കുറച്ച് അവിൽ വിളയിച്ചത്
ഉണ്ടാക്കുന്ന വിധം ,,,,,,,
ഒരു പാന് എടുത്ത് തേങ്ങാ ചിരകിയത് നന്നായി ചൂടാക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. പഴം ഓരോന്നായി എടുത്ത് നെടുകേ പൊളിയ്ക്കുക. ഉള്ളിലെ കറുത്ത കുരു ഒരല്പം നീക്കിയ ശേഷം നേരത്തേ ഉണ്ടാക്കിയ തേങ്ങ വിളയിച്ചത് അവിൽ വിളയിച്ചത് എല്ലാം അതില് നിറച്ച് മൈദ നന്നായി കലക്കിയതില് മുക്കി എണ്ണയില് വറുത്തു കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم