മട്ടൻ കറി
By : Sree Harish
ഒരു കിലോ മട്ടൺ ഒരു ടി സ്പൂൺ കുരുമുളകും മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും പുരട്ടി വെച്ചു . ഇരുപതു ചെറിയ കുഞ്ഞുള്ളി , ആറു പച്ചമുളക് അരിഞ്ഞത് , അഞ്ചു വെളുത്തുള്ളി അല്ലികൾ , ചെറിയ ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് എണ്ണയിൽ നന്നായി വഴറ്റി, രണ്ടു തക്കാളി അരിഞ്ഞത് ചേർത്തിളക്കി ഒരു ടി സ്പൂൺ മുളകുപൊടി, ഒരു ടി സ്പൂൺ കുരുമുളക് പൊടി 1 1/ 2 ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു ടേബിൾ സ്പൂൺ മസാലപ്പൊടിയും ചേർത്തു നല്ല ബ്രൌൺ നിറം ആകും വരെ ഇളക്കി മട്ടൻ ചേർത്ത് അവശ്യത്തിനു വെള്ളവുമൊഴിച്ചു അടച്ചു പകുതി വേവായപ്പോൾ ഒരു ഉരുളക്കിഴങ്ങ് കഷ്ണി ചതു കൂടി ചേർത്ത് വേവിച്ചു. ഗ്രേവി കുറുകി വന്നപ്പോൾ ഒരു കപ്പു തേങ്ങാപ്പാൽ കൂടി ചേർത്തിളക്കി കറിവേപ്പിലയിട്ടു വാങ്ങി. രുചികരമായ മട്ടൻ കറി.!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes