അപ്പവും തേങ്ങ അരച്ച കടല കറിയും ( appam kadalacurry )
By : Sharna Lateef
മലയാളിയുടെ ഇഷ്ട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ..പക്ഷേ ചിലർ എത്ര ശ്രമിച്ചാലും അപ്പം നന്നായി വരാറില്ല .ആദ്യം എനിക്കും അങ്ങനെ തന്നെ ആയിരുന്നു ..പിന്നെ എന്റെ ഫ്രണ്ട് മരിറ്റ തന്ന ഒന്ന് രണ്ടു ടിപ് എനിക്ക് വളരെ പ്രയോജനപെട്ടു .അത് ഞാൻ നിങ്ങൾക്കും പങ്കു വെക്കുന്നു .എന്റെ ഒരു മെയിൻ പ്രശ്നം ഞാൻ ഒരു ടി സ്പൂൺ യീസ്റ്റ് ഉപയോഗിക്കുമായിരുന്നു .അപ്പോൾ മാവു വല്ലാതെ പുളിച്ചു പൊങ്ങും ..രുചിയും കുറയും .സത്യത്തിൽ ഒരു നുള്ള് യീസ്റ്റ് മതി നല്ല സൂപ്പർ അപ്പം ഉണ്ടാക്കാൻ .(യീസ്റ്റ് ഉപയോഗികാത്തവർ അപ്പം
ചുടുന്നതിനു മുൻപ് ശകലം സോഡാ പ്പൊടി ചേർത്താൽ മതി )
പച്ചരി - 2 കപ്പ് ( മൂന്നാല് മണികൂർ വെള്ളത്തിൽ കുതിർത്തത് )
തേങ്ങ - ഒരു കപ്പ്
ചോർ - കാൽ കപ്പ്
വെള്ളം - ആവശ്യത്തിനു
യീസ്റ്റ് - ഒരു നുള്ള്
പഞ്ചസാര - 2 സ്പൂൺ
യീസ്റ്റും പഞ്ചസാരയും ഒരു സ്പൂൺ വെള്ളത്തിൽ കലക്കി വെയ്ക്കുക .എല്ലാം കൂടി മിക്സ് ചെയ്തു സോഫ്റ്റ്
ആയിട്ടു അരച്ചെടുത്ത മാവു ആറേഴു മണിക്കൂർ പൊങ്ങാൻ വെക്കണം .അതിനു ശേഷം ആവശ്യത്തിനു ഉപ്പു ചേർത്ത് ചുട്ടെടുക്കാം .
കടല കറി
കടല - 1 കപ്പ് ( വെള്ളത്തിൽ കുതിർത്തത് )
സവോള - 1
പച്ചമുളക് - 1
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ഉപ്പു
ആദ്യം തന്നെ ഇത്രേം ആവശ്യത്തിനു വെള്ളം ചേർത്ത് കുകെറിൽ വേവിചെടുകുക .അര മുറി തേങ്ങ , 2 ചുവന്നുള്ളി , അര ടി സ്പൂൺ പെരും ജീരകം നന്നായി അരച്ച് വെക്കണം .
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ 2 സ്പൂൺ ഓയിൽ ഒഴിച് കടുക് വറുത്ത ശേഷം , ഒരു ചുവന്നുള്ളി , കറി വേപ്പില , 2 ടി സ്പൂൺ മുളകുപൊടി , ഒന്നര സ്പൂൺ മല്ലിപ്പൊടി , 1 ടി സ്പൂൺ ഗരം മസാല ചേർത്ത് നന്നായി വഴറ്റുക . ഒരു തക്കാളി കൂടി ചേർത്ത് വഴറ്റിയ ശേഷം വേവിച്ച കടല ചേർത്ത് തിളപ്പിക്കാം .ലാസ്റ്റ് അരപ്പ് കൂടി ചേർത്ത് ഒന്ന് തിളപ്പിച് ഇറക്കി വെക്കാം .( അരപ്പ് ചേർത്ത ശേഷം ഒരുപാടു തിളപ്പിക്കരുത് ..പിരിഞ്ഞു പോകും )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes