കടുമാങ്ങ അച്ചാര്‍
By : Meera Vinod
മാങ്ങ - അര കിലോ
പച്ചമുളക് - 3 (നീളത്തില്‍ കീറുക )
കടുക് - 11/2സ്പൂണ്‍ 
ഉലുവ --അര സ്പൂണ്‍
മുളക് പൊടി - 2 സ്പൂണ്‍ (കൂടുതല്‍ വേണമെങ്കില്‍ കൂട്ടുക)
മഞ്ഞള്‍ പൊടി -അര സ്പൂണ്‍
കായപൊടി -കാല്‍ സ്പൂണ്‍
നല്ലെണ്ണ,കടുക് ,കറിവേപ്പില (താളിക്കാന്‍)

മാങ്ങ നന്നായി കഴുകി നല്ലപോലെ തുടക്കുക.ചെറുതായരിഞ്ഞ് കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമുളക് കീറിയതും ചേര്‍ത്ത് മിക്സ് ചെയ്തു വക്കുക .ഒരു ചീനചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് എണ്ണ ചൂടാകുബോള്‍ കടുക് ,കറിവേപ്പില (ഞാന്‍ കറിവേപ്പില ചേര്‍ക്കാന്‍ മറന്നു പോയി നിങ്ങള്‍ മറക്കരുതെ) എന്നിവ ചേര്‍ത്ത് കടുക് വറുക്കുക 11/2 സ്പൂണ്‍ കടുകും ഉലുവയും ചേര്‍ത്ത് മിക്സിയില്‍ ഒന്ന് അടിച്ചെടുത്ത് കടുക് വറുത്ത ശേഷം അതിലേക്ക് ചേര്‍ക്കുക ഒന്ന് ചൂടായി നല്ല മണം വരുബോള്‍ മുളക് പൊടി ,മഞ്ഞള്‍ പൊടി ,കായപൊടി എന്നിവ ചേര്‍ക്കുക തീ കുറച്ചിട്ട് ഇളക്കി കൊടുക്കുക .കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക തിളച്ച് കറി കട്ടി ആകുബോള്‍ മാങ്ങ ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക .ഇതില്‍ ചിലയിടത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കാറുണ്ട് ഞാന്‍ ചേര്‍ത്തില്ല.പുളി കുറഞ്ഞ മാങ്ങ ആണേല്‍

വിനാഗിരി ചേര്‍ക്കുക .ഈര്‍പ്പമുള്ള സ്പൂണ്‍ ഇടാതിരുന്നാല്‍ കുറച്ച് നാള്‍ കേടാകാതിരിക്കും .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم