ദേ..പുട്ട്‌! ഇനീപ്പം ലഞ്ചിന്റെ ആവശ്യമുണ്ടോ..? 
വായിൽ രുചിമാമാങ്കം തീർക്കുന്ന ഒരു പുതിയ റെസിപീ.
പരീക്ഷിക്കാൻ മറക്കല്ലേ... smile emoticon


ചിക്കൻ വിത്‌ ഒറിഗാനോ സ്റ്റഫ്ഡ്‌ പുട്ട്‌

By : Shameema Abdul Azeez


ഉള്ളി : 3 (കുനുകുനെ അരിഞ്ഞത്‌)
വെളുത്തുള്ളി : 6 അല്ലി.
ഒറിഗാനൊ: അര ടീസ്പൂൺ
ടുമാറ്റൊ സോസ്‌ ഓർ കെച്ചപ്‌: 3 ടേബിൾ സ്പൂൺ
മുളക്‌ പൊടി : ഒരു ടീസ്പൂൺ.
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
ചിക്കൻ പൊടിയായി അരിഞ്ഞത്‌:100g
ഉപ്പ്‌, : ആവശ്യത്തിനു...

പാകം ചെയ്യുന്ന വിധം:-
അടുപ്പിൽ പാത്രം വെച്ച്‌ എന്ന ചൂടാകുമ്പോൾ സവാളയിട്ടു വഴറ്റുക.വഴന്നു വരുമ്പോൾ വെളുത്തുള്ളി ചതച്ചു ചേർക്കുക.മുളകു പൊടിയും ചിക്കൻ കഷണങ്ങളും ചേർത്തിളക്കുക.അതിലേക്ക്‌ ഒറിഗാനോ ചേർത്ത്‌ ആവശ്യത്തിനു ഉപ്പും ചേർത്ത്‌ വേവിക്കുക.ടുമാറ്റൊ പേസ്റ്റ്‌ ചേർത്ത്‌ വാങ്ങിവെയ്ക്കുക.
കുഴച്ചു വെച്ച പുട്ട്‌ പൊടി എടുത്ത്‌, പുട്ടിൻ കുറ്റിയിൽ അൽപം തേങ്ങ വിതറി അതിനു മുകളിലായി പുട്ടു പൊടിയിട്ട്‌ ശേഷം ചിക്കൻ ഒറിഗാനോ ഫില്ലിംഗ്‌ ചേർത്ത്‌ വീണ്ടും ആവർത്തിക്കുക.
ചൂടൂടെ വിളംബുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم