മീൻ ഉലർത്തിയത് (Meen Ularthiyath)

സാധാരണ നമ്മൾ മീൻ ഒന്നുകിൽ കറി വെക്കും , ഫ്രൈ ചെയ്യും , അല്ലെങ്കിൽ പീര പറ്റിക്കും ..ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കു ..വളരെ സ്വാദിഷ്ട്ടമായ മീൻ ഉലർത്തിയത് ..ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ബെസ്റ്റ് ആണ് ..

ദശകട്ടിയുള്ള ഏതേലും മീൻ - അര കിലോ 
മഞ്ഞൾപ്പൊടി
മുളകുപൊടി - 1 സ്പൂൺ
കുടംപുളി - 2 കഷ്ണം
ഉപ്പു
വെള്ളം - ആവശ്യത്തിനു
ആദ്യം തന്നെ മീൻ ഇത്രേം ചേർത്ത് വേവിച്ചു മാറ്റി വെക്കണം .മീൻ വേവാൻ മാത്രം ആവശ്യത്തിനു വെള്ളം ചേർത്താൽ മതി .

സവോള നീളത്തിൽ അരിഞ്ഞത് - 3
ഇഞ്ചി ചതച്ചത് - 1 സ്പൂൺ
വെളുത്തുള്ളി ചതച്ചത് - 1 സ്പൂൺ
വറ്റൽമുളക് ചതച്ചത് - ആവശ്യത്തിനു ( Crushed chilli )
തേങ്ങ കൊത്തു
മഞ്ഞൾപ്പൊടി
കറി വേപ്പില
കുരുമുളകുപൊടി - ഒരു നുള്ള് ( optional )
വെളിച്ചെണ്ണ
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ സവോള ,തേങ്ങ കൊത്തു , ഇഞ്ചി , വെളുത്തുള്ളി , കറി വേപ്പില ചേർത്ത് നന്നായി വഴറ്റിയ ശേഷം മഞ്ഞളും , വറ്റൽമുളകും ചേർക്കുക . ആവശ്യത്തിനു ഉപ്പും ചേർക്കുക . മുള്ള് മാറ്റിയ മീൻ കൂടി ചേർത്ത് നന്നായി ഉലർത്തി എടുക്കാം .ഒരു നുള്ള് കുരുമുളകുപൊടി കൂടി ചേർക്കുക .ലാസ്റ്റ് കുറച്ചു കറി വേപ്പില കൂടി ചേർക്കാം . 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم