ഇടിച്ചക്ക തോരൻ- TENDER JACK FRUIT STIR FRY
By: Silpa Ann Chacko
മൂപ്പെത്താത്ത ചക്ക ( കൊത്തച്ചക്ക- കുരുവും ചെറുതായി ചുളയും ആകാൻ തുടങ്ങുന്ന സ്റ്റേജ് ആണ് ഏറ്റവും നല്ലത് ) യുടെ മുള്ള് ചെത്തി മാറ്റുക. ബാക്കി ഭാഗം ഒരേ വലിപ്പത്തിലുള്ള ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങൾ കുക്കറിൽ വെച്ച് വേവിച് എടുക്കുക. വെന്ത് ഉടയാൻ പാടില്ല. വെന്ത കഷ്ണങ്ങൾ വെള്ളം ഇല്ലാതെ മിക്സി യിൽ ഇട്ട് അടിച്ചെടുക്കുക. (അമ്മിക്കല്ലിൽ വെച്ച ഇടിച് എടുക്കുന്നതാണ് ടേസ്റ്റ്. അതുകൊണ്ടാണ് ഈ പേര് വരാൻ തന്നെ കാരണം.)
അരപ്പിനായി അര കപ്പ്‌തേങ്ങ ചിരകിയത് , 5-6 കാന്താരി മുളക്, 2 കഷ്ണം ചെറിയ ഉള്ളി, 6-8 അല്ലി വെളുത്തുള്ളി, ഒരു നുള്ള് ജീരകം, മഞ്ഞൾ പോടീ , എന്നിവ ചതച്ചെടുക്കുക.
ഒരു പാനിൽ കടുക് വറുത്ത് ഉള്ളി, വറ്റൽ മുളക് എന്നിവ മൂപ്പിക്കുക . അതിലേക്ക് ഒരു പിടി ഉഴുന്ന് ഇട്ടു ബ്രൌൺ നിറം ആകുന്നത്‌വരെ വഴറ്റുക .അതിലേക്ക് അരപ്പ് ഇട്ട് ചെറുതായി മൂപിക്കുക. അതിനു ശേഷം ചക്ക ചതച്ചത് അതിലേക്ക് ചേർത്ത് പാകത്തിന് ഉപ്പും കറി വേപ്പിലയും ഇട്ടു നന്നായി ചൂടാക്കുക. അല്പം പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങാം. ചൂട് ചോറിന്റെ കൂടെ കഴിക്കാൻ അടിപൊളിയാ.. കുറച്ചു മീൻ ചാറും കൂടി ഉണ്ടെങ്കിൽ എന്റെ സാറേ... വേറൊന്നും വേണ്ട

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes