വട കൂട്ട് കറി
By : Meera Vinod
നമ്മുടെ നാട്ടില്‍(TVM) ഈ കറിയില്ലാത്ത സദ്യ ഇല്ലെന്നു തന്നെ പറയാം.ചോറിന്റെ കൂടെയും ബ്രേക്ക്ഫാസ്റ്റിന്റെ കൂടെയും കഴിക്കാം കേട്ടോ 

വട ഉണ്ടാക്കാന്‍ ആവശ്യമായത്

ഉഴുന്ന് - അര കപ്പ്
പൊടിച്ച കുരുമുളക് - 1/2 സ്പൂണ്‍ (optional)
എണ്ണ -ആവശ്യത്തിന്
ഉപ്പ്
കൂട്ട് കറിക്ക് വേണ്ട സാധനങ്ങള്‍
ഉരുളകിഴങ്ങ് -2
സവാള - 1
പച്ചമുളക് - 2-3
ഇഞ്ചി - 2സ്പൂണ്‍
കറിവേപ്പില -
മഞ്ഞള്‍ പൊടി -1/2 സ്പൂണ്‍
മല്ലി പൊടി -2-3 സ്പൂണ്‍
മുളക് പൊടി -മുക്കാല്‍ സ്പൂണ്‍
ഗരം മസാല - 1 സ്പൂണ്‍
കട്ടിതേങ്ങാപാല്‍ -1/2 കപ്പ്
കട്ടികുറഞ്ഞ പാല്‍ - 1 1/2 കപ്പ്
ഉപ്പ് -ആവശ്യത്തിന്

ഉഴുന്ന് 3 മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ഒഴിക്കാതെ അരക്കുക ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ഉപ്പ് ഇവ ചേര്‍ത്ത് അരക്കുക കുരുമുളക് പൊടി ചേര്‍ക്കുക .ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുബോള്‍ കൈയില്‍ കുറച്ച് വെള്ളം തൊട്ട് ചെറിയ ഉരുളകളാക്കി വറുക്കുക .ബ്രൗണ്‍ നിറം ആകുബോള്‍ എടുക്കുക.
ആ എണ്ണയില്‍ തന്നെ ക്യൂബായി കട്ട് ചെയ്ത സവാള ,നീളത്തില്‍ മുറിച്ച പച്ചമുളക് ,ഇഞ്ചി,കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക .നന്നായി വഴറ്റി വരുബോള്‍ മഞ്ഞള്‍ പൊടി ,മല്ലി പൊടി ,മുളപൊടി എന്നിവ ചേര്‍ക്കുക പച്ച നിറം മാറുബോള്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക.കട്ടി കുറഞ്ഞ തേങ്ങാപാല്‍ ഒഴിച്ച് ചെറുതായി അരിഞ്ഞു വച്ച ഉരുളകിഴങ്ങ് ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക .ഉരുളകിഴങ്ങ് വേവുബോള്‍ ഒന്നാംപാലും ഗരം മസാലയും ചേര്‍ക്കുക പൊരിച്ചു വച്ച വട ചേര്‍ക്കുക ഉപ്പ് നോക്കുക
ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ ചേര്‍ത്ത് കടുക് വറുത്ത് ഇതിലേക്ക് ചേര്‍ക്കുക .വട കറിയില്‍ പിടിച്ച ശേഷം എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم