Bhatura and Butter Chicken
By : Lakshmi Ajith
Sree harish ന്റെ ബട്ടൂരയും ബട്ടർ ചിക്കനും recipe കണ്ടു. ഞാൻ ഇന്ന് പരീക്ഷിച്ചു നോക്കി. അസ്സലായിട്ടുണ്ട്. ബട്ടൂരക്കു ചെറിയ വ്യത്യാസം വരുത്തി. പകുതി മൈദയും പകുതി ആട്ടയും ആണ് ചേർത്തത്. Recipe വലിയ വ്യത്യാസമില്ല എങ്കിലും ചുവടെ ചേർക്കുന്നു.
ബട്ടർ ചിക്കൻ
5 ചിക്കൻ thighs തൈരും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചിക്കൻ മസാലയും പുരട്ടി വെക്കുക. ഞാൻ തലേ ദിവസം പുരട്ടി വച്ചു. ഇത് ഒരു 20 minutes രണ്ടു സൈഡും grill ചെയ്തു.
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി ഒരു നുള്ള് നല്ല ജീരകവും പെരുംജീരകവും ഇട്ട ശേഷം രണ്ടു സവാള അരിഞ്ഞതു ചേർത്ത് വഴറ്റുക . അതിലേക്കു ഇഞ്ചി വെള്ളുള്ളി അരിഞ്ഞത്, ഒരു പച്ചമുളക് ഇവ ചേർക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക . 2 ഏലക്ക തോടു കളഞ്ഞത്, രണ്ടു ഗ്രാമ്പൂ, 10 cashew എന്നിവ കൂടി ചേർത്ത് വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ 3 തക്കാളി കൂടി ചേർക്കുക. നന്നായി വഴറ്റി തണുത്തതിനു ശേഷം മിക്സിയിൽ നല്ല പോലെ അരച്ചെടുക്കണം.
ഇതൊരു പാനിലേക്ക് മാറ്റി അരക്കപ്പ് പാലും ചേർത്ത് ഒന്ന് തിളപ്പിക്കുക. ഇതിലേക്ക് grill ചെയ്ത ചിക്കൻ ചെറിയ pieces ആക്കിചേർക്കുക. വെന്തതിനു ശേഷം അര ടി സ്പൂൺ ഗരം മസാലപ്പൊടിയും 1/2 ടീസ്പൂൺ കരുകപട്ട പൊടിച്ചതും ഒരു ടീസ്പൂൺ കസ്തൂരി മേത്തിയും ചേർക്കുക . ആവശ്യത്തിനു പഞ്ചസാരയും ഉപ്പും ചെറിയ പുളി വേണമെങ്കിൽ നാരങ്ങ നീരും ചേർക്കാം. ബട്ടർ ചിക്കൻ റെഡി.
ഇനി ബട്ടൂര,
ഒരു കപ്പ് മൈദയിലെക്കു ഒരു കപ്പ് ആട്ട, ഒരു ടേബിൾ സ്പൂൺ തൈര്, അര ടി സ്പൂൺ baking powder , രണ്ടു ടേബിൾ സ്പൂൺ റവ, ഒരു ടി സ്പൂൺ എണ്ണ അല്പ്പം ഉപ്പ് എന്നിവ ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചു എണ്ണ പുരട്ടി വെച്ച ശേഷം 2 hour കഴിഞ്ഞു പൂരി പരത്തുന്നത് പോലെ പരത്തി തിളച്ച എണ്ണയിൽ വറുത്തെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes