സ്പെഷ്യൽ ചിക്കൻ ബിരിയാണി ( spcl chicken biriyani )
By: Sharna Latheef

ഹായ് ഫ്രണ്ട്സ് .. ഇത് ഞാനൊരു കുകരി ഷോയിൽ കണ്ട ബിരിയാണി ആണ് കേട്ടോ ...നല്ലതാണെന്ന് തോന്നി പരീക്ഷിച്ചു ..സൂപ്പർ ടേസ്റ്റ് ആണ് ..ഇതിൽ ചിക്കെന്റെ ഗ്രേവി യിൽ ആണ് ചോറ് വേവുന്നത് ..അത് കൊണ്ട് റൈസ് നും ചിക്കെന്റെ നല്ല ടേസ്റ്റ് വരും .നല്ല flavour ആണ് വളരെ എളുപ്പവും ആണ് തയ്യാർ ആക്കാൻ .

ചിക്കൻ - 1 kg
കുരുമുളകുപൊടി - അര ടി സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ഗരം മസാല - അര ടി spoon
ഉപ്പു
വെള്ളം - 2 കപ്പ്‌
ആദ്യം തന്നെ ചിക്കൻ ithrem ചേർത്ത് കുകെറിൽ വേവിച് ഒരു മുക്കാൽ വേവാകുമ്പോൾ ഓഫ്‌ ചെയ്യാം .അതിനു ശേഷം ചിക്കെന്റെ ഗ്രേവി അരിച്ചെടുത്ത് മാറ്റി വെക്കണം
ഞാൻ ഇവിടെ 2 കപ്പ്‌ റൈസ് ആണ് എടുത്തിരിക്കുന്നത് . അപ്പോൾ ഗ്രേവി ( സ്റ്റോക്ക്‌ ) ഉൾപ്പടെ 4 കപ്പ്‌ വെള്ളം വേണം .ഇത് ഒരു പാത്രത്തിൽ ഒഴിച്ച് 1 സ്പൂൺ നെയ്യും , ഒരു നാരങ്ങ നീരും , ഉപ്പും , 1 carrot ( optional )കുറച്ചു മല്ലിയില , പുതിനയില ,പട്ട , ഗ്രാമ്പു , ഏലക്ക , ബേ ലീഫ് എല്ലാം ഈരണ്ടെണ്ണം വീതം ചേർത്ത് തിളക്കുമ്പോൾ അരി ചേർത്ത് വേവിച് പറ്റിച്ചു എടുക്കാം .

സവോള - 4 എണ്ണം
തക്കാളി - 2 എണ്ണം
മല്ലിപ്പൊടി - 2 സ്പൂൺ
മുളകുപൊടി - അര സ്പൂൺ ( optional )
മഞ്ഞൾപ്പൊടി
പച്ചമുളക് - 5 എണ്ണം ( ചതച്ചത് )
എരിവനുസരിച് എടുക്കുക
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂൺ
ഗരം മസാല - 1 സ്പൂൺ
നാരങ്ങ നീര് - 1 സ്പൂൺ
തൈര് - 2 സ്പൂൺ
മല്ലിയില
പുതിനയില
കറി വേപ്പില
പാൻ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് സവോള നന്നായി വഴറ്റുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് , കറി വേപ്പില ചേർത്ത് നന്നായി വഴറ്റിയ ശേഷം പൊടികൾ ചേർത്ത് ചെറിയ തീയിൽ കരിഞ്ഞു പോവാതെ നന്നായി വഴറ്റണം . തക്കാളി കൂടി ചേർത്ത് വേവിക്കുക . തൈര് , നാരങ്ങനീര് ചേർത്തതിനു ശേഷം ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് ആദ്യം നമ്മൾ വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം . മല്ലിയില പുതിനയില ചേർക്കുക .ചിക്കെനിൽ നന്നായി മസാല പിടിക്കുന്നത്‌ വരെ വഴറ്റി കൊടുക്കാം .ഈ മസാല തയ്യാർ ആക്കി വെച്ചിരിക്കുന്ന ചോറിന്റെ മുകളിൽ ചേർത്ത് , ഒരു സ്പൂൺ നെയ്‌ കൂടി ഒഴിച് optional) നമ്മുടെ ആവശ്യാനുസരണം ഫ്രൈ ചെയ് ത സവോള ,നട്സ് , കിസ്സ്‌ മിസ്സ്‌ , പൈൻ ആപ്പിൾ pieces ( optional ) ചേർത്ത് ഒരു 10 മിനിറ്റ്‌ ലോ ഫ്ലയിമിൽ വെച്ച് ആവി കേറ്റി എടുക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم